സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ബജറ്റിൽ തൊഴിൽ, ഗ്രാമീണ മേഖലകൾക്ക് ഊന്നൽ നൽകാൻ ധനമന്ത്രി; അവതരിപ്പിക്കുന്നത് തുടർച്ചയായി ഏഴാമത്തെ ബജറ്റ്

കൊച്ചി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ധനമന്ത്രി നിർമ്മല സീതാരാമൻ. തുടർച്ചയായി ഏഴാമത്തെ ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന നിർമ്മല സീതാരാമൻ പഴയ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് തിരുത്തുന്നത്.

രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ ഒരു ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകളാണ് അവതരിപ്പിച്ചത്. 1959 മുതൽ 1964 വരെ ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകൾ മൊറാർജി അവതരിപ്പിച്ചിരുന്നു.

അതിരൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാനും ഗ്രാമീണ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാനുള്ള നടപടികളാണ് ഇത്തവണ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്. ധനകമ്മി നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകാനുള്ള ശ്രമങ്ങളും ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.

ആദ്യ മോദി സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂട്ടുകക്ഷി മുന്നണിയുടെ പരിമിതികൾ മൂലം ഇത്തവണ സാമ്പത്തികപരിഷ്കരണ നടപടികൾക്ക് സാദ്ധ്യത കുറവാണ്.

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനൊപ്പം കാർഷിക, ഗ്രാമീണ മേഖലയിൽ കൂടുതൽ പണം ലഭ്യമാക്കി ഉപഭോഗം ഉയർത്താനാകും ബഡ്‌ജറ്റിന്റെ പ്രധാന ഊന്നൽ. ഒരു വർഷത്തിനുള്ളിൽ നാല് പ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാൽ ജനപ്രിയ തീരുമാനങ്ങൾ ഒഴിവാക്കാൻ കഴിയില്ല.

വികസിത ഭാരതത്തിന് മാർഗരേഖ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള മാർഗരേഖ സമ്പൂർണ ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് പൊതുതിരഞ്ഞെടുപ്പിന് മുൻപ് ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റിൽ വ്യക്തമാക്കിയിരുന്നത്. അതിനാൽ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ പ്രതീക്ഷിക്കുന്നില്ല.

മൂലധന ചെലവിൽ ഗണ്യമായ വർദ്ധിപ്പിക്കുമ്പോഴും ധനകമ്മി 5.1 ശതമാനമായി നിലനിറുത്താനാകും നിർമ്മല സീതാരാമൻ മുൻഗണന നൽകുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ധനകമ്മി 4.6 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇടത്തരക്കാരുടെ പ്രതീക്ഷ
വരുമാന നികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ശമ്പളക്കാരായ ഇടത്തരക്കാർ. ഇടക്കാല ബഡ്‌ജറ്റിൽ ഈ തീരുമാനം പ്രതീക്ഷിച്ചെങ്കിലും തീരുമാനമുണ്ടായില്ല.

ഇതോടൊപ്പം സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. വരുമാന നികുതി ഇളവ് പരിധി നിലവിൽ പഴയ രീതിയിൽ 2.5 ലക്ഷവും പുതിയ സ്ക്കീമിൽ മൂന്ന് ലക്ഷം രൂപയുമാണ്.

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വാടക, ഭവന വായ്പകളുടെ പലിശ എന്നിവയ്ക്ക് പുതിയ സ്‌ക്കീമിൽ ഇളവ് അനുവദിക്കാനും ഇടയുണ്ട്. പുതിയ സ്ക്കീമിൽ 15 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 20 ശതമാനമാണ് നികുതി.

15 ലക്ഷം രൂപയ്ക്ക് മുകളിലെ വരുമാനത്തിന് 30 ശതമാനം നികുതിയും ഈടാക്കുന്നു.

ഇത്തവണത്തെ ബഡ്ജറ്റിൽ 15 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കായി 25 ശതമാനം നികുതി ഈടാക്കുന്ന പുതിയ സ്ളാബ് ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

X
Top