രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

വിദേശ നിക്ഷേപകരുടെ വില്‍പ്പനയെ അതിജീവിച്ച്‌ വിപണി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ നാല്‌ ദിവസമായി 15,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിട്ടും വിപണി തിരുത്തലിനെ മറികടന്നു.

വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമാണ്‌ എന്‍ഡിഎയ്‌ക്ക്‌ ലഭിച്ചതെങ്കിലും പുതിയ സര്‍ക്കാരിന്‌ നയതുടര്‍ച്ചയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ മുന്നോട്ടുപോകുകയാണ്‌ വിപണി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം 31387.47 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. അമിത മൂല്യത്തിലാണ്‌ ഇന്ത്യന്‍ വിപണി വ്യാപാരം ചെയ്യുന്നതെന്ന്‌ ചൂണ്ടികാട്ടി നിക്ഷേപം പിന്‍വലിക്കുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചൈന പോലെയുള്ള വിപണികളിലാണ്‌ നിക്ഷേപിക്കുന്നത്‌.

അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം തുടരുകയാണ്‌. വ്യാഴാഴ്ച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 6867.7 കോടി രൂപയാണ്‌ പിന്‍വലിച്ചത്‌. അതേ സമയം വ്യാഴാഴ്ച്ച വിപണി ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്‌തു.

ഇന്ത്യക്കാരുടെ നിക്ഷേപം വിപണിക്ക്‌ പിന്തുണ നല്‍കുന്ന പ്രവണത തുടരുകയാണ്‌. തിരഞ്ഞെടുപ്പ്‌ ഫലം പ്രതീക്ഷിച്ച നിലയിലേക്ക്‌ എത്തിയില്ലെങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടര്‍ച്ച വിപണിയിലെ മുന്നേറ്റ പ്രവണത നിലനില്‍ക്കാന്‍ സഹായകമാകുമെന്നാണ്‌ ഇന്ത്യന്‍ നിക്ഷേപകര്‍ കരുതുന്നത്‌.

X
Top