Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

ഐപിഒ നടപടികൾ കർശനമാക്കാൻ സെബി

മുംബൈ: ഐപിഒ വഴി സമാഹരിക്കുന്ന പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കാൻ സെബി. ഇതുപ്രകാരം ഓഫർ ഫോർ സെയിൽ ഒഴികെയുള്ള എല്ലാ ഐപിഒകൾക്കും മോണിറ്ററിങ് ഏജൻസിയുടെ നിയമനം നിർബന്ധമാക്കും. ഈ ഏജൻസികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്ക് നേരിട്ട് റിപ്പോർട്ട് നൽകുകയാണ് ചെയ്യുക.

വിവരങ്ങൾ നൽകി സഹകരിക്കാതിരുന്നാൽ 50,000 രൂപ പിഴ ചുമത്തും. തുടർച്ചയായി വീഴ്ചവരുത്തിയാൽ പ്രൊമോട്ടർമാരുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കാനും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ. ഇതുസംബന്ധിച്ച വ്യവസ്ഥകളടങ്ങിയ കരട് സെബി പുറത്തിറക്കി.

സെബി മുൻ എക്സിക്യുട്ടീവ് ഡയറക്ടർ വി.എസ്. സുന്ദരേശൻ അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ സമർപ്പിച്ചത്. പബ്ലിക് ഇഷ്യുവഴി ലഭിക്കുന്ന തുക നിശ്ചിത ആവശ്യങ്ങൾക്കുതന്നെ കമ്പനികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഓഫർ ഫോർ സെയിൽ വിഹിതം ഒഴികെ തുക എത്രതന്നെ ആയാലും ഇതോടെ മോണിറ്ററിങ് ഏജൻസിയെ നിയമിക്കേണ്ടിവരും. ഏജൻസി നൽകുന്ന റിപ്പോർട്ട് പ്രകാരമാകും നടപടികൾ.

കമ്പനികൾ സഹകരിക്കാതിരുന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് 50,000 രൂപ വീതം പിഴ ചുമത്താം. എന്നിട്ടും വീഴ്ച തുടരുകയാണെങ്കിൽ പ്രൊമോട്ടർമാരുടെ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കും.

X
Top