‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

6000 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യുവിന് ഫെഡറല്‍ ബാങ്ക്

കൊച്ചി: പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് വഴി ഫെഡറല്‍ ബാങ്ക് 6000 കോടി രൂപ സമാഹരിക്കും. ഇക്വിറ്റി മൂലധനത്തിന്റെ 9.9 ശതമാനമാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കുക. 210-215 വരെയാകും ഇഷ്യുവില.

മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി കെവിഎസ് മണിയന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഇക്വിറ്റി ഫണ്ട് സമാഹരണമാണിത്. യുഎസ് ആസ്ഥാനമായ ബ്ലാക്ക്സ്റ്റോണായിരിക്കും പ്രധാന നിക്ഷേപകരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.10 ശതമാനം ഉടമസ്ഥാവകാശത്തിന് അധികം അംഗീകാരം ആവശ്യമായതിനാലാണ് 9.99 ശതമാനം പരിധി.

മൂലധന അടിത്തറയും വളര്‍ച്ചയും ശക്തിപ്പെടുത്തുന്നതിനാണ് സമാഹരണം. തുക വായ്പാ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും സാങ്കേതിക വിദ്യനിക്ഷേപത്തിനും സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും. ഇക്കാര്യത്തില്‍ ഫെഡറല്‍ ബാങ്കും ബ്ലാക്ക്സ്റ്റോണും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

X
Top