2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണിയെ തകര്‍ച്ചയിലേയ്ക്ക് നയിച്ച കാരണങ്ങള്‍

ന്യൂഡല്‍ഹി:ഏപ്രില്‍ 17 ന് ഇക്വിറ്റി വിപണികള്‍ 1.2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.അഞ്ച് ആഴ്ചയിലെ ഏറ്റവും കുത്തനെയുള്ള തകര്‍ച്ച.ഐടി മേഖലയിലെ ഇടിവാണ് പ്രാഥമികമായി വിപണിയെ തളര്‍ത്തിയത്.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന ദാതാക്കളായ ഇന്‍ഫോസിസ് 15 ശതമാനമാണ് ദുര്‍ബലമായത്. മോശം നാലാംപാദ ഫലങ്ങളായിരുന്നു കാരണം.

വിപണിയുടെ താഴ്ചയ്ക്ക് കാരണമായ ഘടകങ്ങള്‍ ചുവടെ.

ഐടി ഓഹരികളിലെ മാന്ദ്യം
ടെക് ഭീമന്‍മാരായ ഇന്‍ഫോസിസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡും മാര്‍ച്ച് പാദത്തില്‍ ദുര്‍ബലമായ വരുമാനം രേഖപ്പെടുത്തി. തുടര്‍ന്ന് നിഫ്റ്റി ഐടി സൂചിക 6 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്‍ഫോസിസ് 10 ശതമാനം- മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള തകര്‍ച്ച- നഷ്ടപ്പെടുത്തി.

വര്‍ഷത്തെ താഴ്ന്ന നിലയിലാണ് സ്റ്റോക്കുള്ളത്.നിക്ഷേപകരുടെ സമ്പത്തില്‍ 70,000 കോടി രൂപ നഷ്ടമായി. ഈ സാമ്പത്തിക വര്‍ഷം വില്‍പന വളര്‍ച്ച വെറും 4 ശതമാനം മുതല്‍ 7 ശതമാനം വരെ മാത്രമായിരിക്കുമെന്ന് ഇന്‍ഫോസിസ് പറഞ്ഞിരുന്നു.

തുടര്‍ന്ന് അനലിസ്റ്റുകള്‍ സ്‌റ്റോക്ക് റേറ്റിംഗ് കുറയ്ക്കുകയായിരുന്നു. വിപ്രോയ്ക്കും ടിസിഎസിനും തിങ്കളാഴ്ച 3 ശതമാനം വീതം നഷ്ടമുണ്ടായപ്പോള്‍ എല്‍ടിഐമൈന്‍ഡ്ട്രീ ഇടിഞ്ഞത് 8 ശതമാനമാണ്. പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, കോഫോര്‍ജ്, ടെക് മഹീന്ദ്ര, എംഫാസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ 6 ശതമാനം വരെ ദുര്‍ബലമായി.

ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തുമെന്ന ഭയം
യുഎസ് ചില്ലറ വില്‍പന പണപ്പെരുപ്പം കുറഞ്ഞെങ്കിലും വീണ്ടുമൊരു 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിക്കുകയാണ് വിപണി. ഫെഡ് അംഗമായ വാലര്‍ ഇക്കാര്യം സൂചിപ്പിച്ച്‌കൊണ്ട് പ്രസ്താവനയിറക്കി. ഇതോടെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയായിരുന്നു.

കൊവിഡ് കേസുകളില്‍ കുതിച്ചുചാട്ടം
കോവിഡ് കേസുകളിലെ കുതിച്ചുചാട്ടം ആശങ്ക പരത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 9,111 പുതിയ കേസുകളാണ് രേഖപ്പെടുത്തപ്പെട്ടത്. സജീവ കേസുകള്‍ 60,313 ആയി ഉയര്‍ന്നു. മരണസംഖ്യ 5,31,141 ആയിട്ടുണ്ട്.

X
Top