100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വീര്‍ഹെല്‍ത്ത് കെയറിന് ആഫ്രിക്കയിലേക്ക് കയറ്റുമതി ഓര്‍ഡര്‍

കൊച്ചി: ആയുര്‍വേദിക്, ഹെര്‍ബല്‍, പേഴ്സനല്‍ കെയര്‍ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള വീര്‍ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.36 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു.

ഉഗാണ്ടയിലെ വിഷന്‍ ഇംപെക്സ് ലിമിറ്റഡില്‍ നിന്നാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ ലഭിച്ചത്. അടുത്ത മൂന്ന് മാസത്തിനകം ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പൂര്‍ത്തിയാക്കും.

പ്രധാനമായും ഫ്രഷ് അപ് റെഡ് ജെല്‍, വൈഡെന്റ് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളാണ് വീര്‍ഹെല്‍ത്ത് കെയര്‍ കയറ്റുമതി ചെയ്യുന്നത്. നൂറിലേറെ ഹെര്‍ബല്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക, പേഴ്സനല്‍ കെയര്‍ ഉല്‍പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.

കമ്പനിയുടെ ഇ-കൊമേഴ്സ് ബ്രാന്‍ഡായ ആയുവീറിനും മികച്ച പ്രതികരണാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. മികച്ച വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനി തങ്ങളുടെ മൂലധന ഓഹരി 31 കോടി രൂപയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

നിലവിലെ ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ 99,99,238 ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നതിനും കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നല്‍കിയിട്ടുണ്ട്.

X
Top