ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

ക്രൂഡ്ഓയില്‍ കുതിപ്പില്‍ കത്തിക്കയറി ഇവി വില്പന

ബെംഗളൂരു: ഇലക്ട്രിക് കാര്‍ വിപണിക്ക് വഴിത്തിരിവായ വര്‍ഷമായിരുന്നു 2025. 100ലേറെ രാജ്യങ്ങളില്‍ ഇവി വില്പന കഴിഞ്ഞ വര്‍ഷം റെക്കോഡിട്ടു. ഈ വര്‍ഷം വലിയ നേരിയ മുന്നേറ്റം മാത്രമേ ഇവി രംഗത്തുണ്ടാകുക എന്നായിരുന്നു ആറുമാസം മുമ്പു വരെയുള്ള പ്രതീക്ഷ. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡ്ഓയില്‍ വിലയിലെ അപ്രതീക്ഷിത കുതിപ്പും ലഭ്യതക്കുറവും ഇവി ഡിമാന്‍ഡിന് സ്വഭാവിക കുതിപ്പാണ് നല്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സബ്‌സിഡിയായും പ്രത്യേക ഓഫറുകളായും ഇവിയിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ എണ്ണവിലയിലെ അസാധാരണ കുതിപ്പിലൂടെ രൂപപ്പെട്ട സാഹചര്യങ്ങള്‍ ഇവി മാര്‍ക്കറ്റിന് വലിയ ഉത്തേജനമാണ് നല്കുന്നത്.

ആഗോള തലത്തില്‍ ചൈന, യുഎസ് എന്നീ മാര്‍ക്കറ്റുകളില്‍ ഇവി വില്പനയില്‍ മാന്ദ്യം പ്രകടമാണ്. എന്നാല്‍ മറ്റ് മാര്‍ക്കറ്റുകളില്‍ കാര്യങ്ങള്‍ അനുകൂലമാണ്. ജര്‍മനി, ഫ്രാന്‍സ്, നോര്‍വെ, നെതര്‍ലന്‍ഡ്‌സ്, യുകെ തുടങ്ങിയ യൂറോപ്യന്‍ വിപണികളില്‍ ഇവിയിലേക്കുള്ള പരിവര്‍ത്തനം പ്രതീക്ഷിച്ചതിലും വേഗത്തിലാണ്. യൂറോപ്യന്‍ ഇവി നിര്‍മാതാക്കളെല്ലാം ഉത്പാദനത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണിത്.

ഇന്ത്യ, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക തുടങ്ങി വിപണികളിലും വില്പന വേഗത്തിലായിട്ടുണ്ട്. എണ്ണവിലയിലെ കുതിപ്പും ബാറ്ററി വില കുറഞ്ഞതുമാണ് ഈ വിപണികളെ സ്വാധീനിക്കുന്നത്. മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ ഇവിക്ക് സ്വീകാര്യതയേറുന്നുവെന്നതും ശ്രദ്ധേയമാണ്.

ഏപ്രില്‍ കണക്കുകള്‍
കഴിഞ്ഞ മാസം (ഏപ്രില്‍ 2026) ഇന്ത്യയില്‍ ആകെ വിറ്റ ഇവി കാറുകളുടെ എണ്ണം 22,878 ആണ്. മാര്‍ച്ചിലെ 24,716 യൂണിറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 7.4 ശതമാനം കുറവ്. സാമ്പത്തികവര്‍ഷത്തിന്റെ അവസാനം ഉണ്ടായിരുന്ന ഓഫറുകളും സര്‍ക്കാര്‍ സബ്‌സിഡികളുമാണ് മാര്‍ച്ചില്‍ വില്പന കൂട്ടാന്‍ ഇടയാക്കിയത്.

39.5 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ടാറ്റയാണ് മുന്നില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (27.9 ശതമാനം) രണ്ടാമതും എംജി മൂന്നാം സ്ഥാനത്തുമാണ്.

X
Top