രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ സാന്നിധ്യംകൊണ്ട് കെനിയയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു. കെനിയയിൽ ടാറ്റയുടെ പക്കലുള്ള ഖനന അവകാശങ്ങൾ പുതിയ നിക്ഷേപകർ ഏറ്റെടുക്കും. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും അവ കെനിയൻ പ്രാദേശിക കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും റൂട്ടോ ആരോപിച്ചു. ഗ്ലാസുകളും കെമിക്കലുകളും നിർമിക്കാനാണ് സോഡാ ആഷ് പ്രധാനമായും ഉപയോഗിക്കുന്നത്. ”100 വർഷത്തെ കരാറുണ്ടായിട്ടും കെനിയയ്ക്കു വേണ്ടി ടാറ്റ കെമിക്കൽസ് ഒന്നും ചെയ്തില്ല. ധാതു സമ്പന്നമാണ് കെനിയയിലെ മഗാഡി തടാകം. ടാറ്റ ഞങ്ങളുടെ ധാതുക്കൾ എടുത്ത് ഇന്ത്യയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അയയ്ക്കുകയാണ്” – റൂട്ടോ പറഞ്ഞു. ”ഞങ്ങളെന്താ അടിമകളാണോ? കെനിയയ്ക്കുവേണ്ടി ടാറ്റ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഞാനവരോട് ബാഗെല്ലാം പായ്ക്ക് ചെയ്ത് കെനിയയിൽ നിന്ന് പോയ്ക്കോളാൻ പറഞ്ഞത്” – റൂട്ടോ പറഞ്ഞു.

അതേസമയം, ടാറ്റയ്ക്കെതിരായ നടപടിയിൽ കെനിയൻ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ സർക്കാരിനെ പിന്തുണയ്ക്കുന്ന ചില കമ്പനികൾക്ക് ഖനനാനുമതി നൽകാനാണ് റൂട്ടോ ടാറ്റയ്ക്കെതിരെ തിരിഞ്ഞത്. 500 പേരുടെ പണിയാണ് ഒറ്റയടിക്ക് തെറിച്ചത്. പരോക്ഷമായി തൊഴിലെടുക്കുന്ന ആയിരക്കണക്കിന് പേരും ഒറ്റരാത്രികൊണ്ട് പെരുവഴിയിലായെന്നും പ്രതിപക്ഷം ആരോപിച്ചു. ഖനനാനുമതി ഉള്ളവർ ഇവിടെത്തന്നെ ഗ്ലാസ് ഫാക്ടറി സ്ഥാപിക്കണമായിരുന്നെന്നും അതു ചെയ്യാത്തതിനാണ് ടാറ്റയെ പുറത്താക്കിയതെന്നുമാണ് സർക്കാരിന്റെ വിശദീകരണം. യഥാർഥത്തിൽ ടാറ്റ കെമിക്കൽസ് 2005ലാണ് കെനിയയിൽ പ്രവർത്തനം തുടങ്ങിയത്. ബ്രണ്ണർ മോണ്ട് എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടായിരുന്നു അത്. 1911 മുതൽ കെനിയയിൽ പ്രവർത്തിക്കുന്ന സംരംഭമാണത്. ഇതു സൂചിപ്പിച്ചാണ് ‘100 വർഷം’ എന്ന റൂട്ടോയുടെ പ്രയോഗം. ടാറ്റ കെമിക്കൽസിന്റെ കെനിയൻ വിഭാഗമായ ടാറ്റ കെമിക്കൽസ് മഗഡി ലിമിറ്റഡിനോട് പ്രവർത്തനം നിർത്താൻ കെനിയയുടെ ഖനന മന്ത്രാലയം ഒരുമാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. റോയൽറ്റി അടവിൽ വീഴ്ചവരുത്തിയതും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അത്. നേരത്തേ തലസ്ഥാനമായ നെയ്റോബിയിലെ വിമാനത്താവളത്തിൽ പുത്തൻ ടെർമിനൽ നിർമാണക്കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള നീക്കവും കെനിയയിൽ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഒടുവിൽ അദാനിയെ ഒഴിവാക്കി ചൈനീസ് കമ്പനിക്ക് കെനിയ കരാർ നൽകി.

ഉത്തരവിനെതിരെ ടാറ്റ കെമിക്കല്‍സ്; പ്രവര്‍ത്തനം പൂര്‍ണമായും നിയമപരം
കെനിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ കെമിക്കല്‍സ് രംഗത്ത്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായി പാലിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി. കജിയാഡോ കൗണ്ടിയിലെ മഗാഡിയിലുള്ള ടാറ്റയുടെ മഗാഡി ഫാക്ടറി പൂട്ടാനും പകരം രണ്ട് പുതിയ കമ്പനികള്‍ക്ക് ചുമതല കൈമാറാനുമാണ് കെനിയന്‍ സര്‍ക്കാരിന്റെ തീരുമാനം. മഗാഡി സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വില്യം റുട്ടോ ഇക്കാര്യം പ്രഖ്യാപിച്ചത്.
കെനിയയിലെ തങ്ങളുടെ ഉപകമ്പനിയായ ടാറ്റ കെമിക്കല്‍സ് മഗാഡി ലിമിറ്റഡ്, കെനിയന്‍ ഖനന-സമുദ്ര കാര്യ മന്ത്രാലയം ആവശ്യപ്പെട്ട എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടാറ്റ കെമിക്കല്‍സ് അറിയിച്ചു. ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 28 ന് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ഔദ്യോഗിക കത്തിനുള്ള മറുപടിയായി ഓഗസ്റ്റ് 11 ന് തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും നല്‍കിയിട്ടുണ്ടെന്നും കമ്പനി നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്നും ടാറ്റ ആവര്‍ത്തിച്ചു. ഈ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം നല്‍കുന്ന തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
2005-ല്‍ ഫാക്ടറി ഏറ്റെടുത്തത് മുതല്‍ മഗാഡിയിലെ പ്രവര്‍ത്തനം തങ്ങളുടെ ബിസിനസിന്റെയും കെനിയന്‍ സമ്പദ്വ്യവസ്ഥയുടെയും പ്രധാന ഭാഗമാണെന്ന് ടാറ്റ കെമിക്കല്‍സ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ വഴികളിലൂടെ കെനിയന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാരുടെയും മഗാഡിയിലെ ജനങ്ങളുടെയും ക്ഷേമത്തിനും കെനിയയുടെ സാമ്പത്തിക വികസനത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു.

X
Top