ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള നിബന്ധനകൾക്ക് അംഗീകാരം; അനുമതിക്ക് അന്തിമ രൂപമാകുന്നു

ന്യൂഡൽഹി: ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണിത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനികൾ ഡേറ്റ ഇവിടെ സൂക്ഷിക്കണമെന്നാണ് നിയമം. ഇതടക്കമുള്ള നിബന്ധനകൾ അംഗീകരിച്ചതോടെയാണ് മസ്കിന്റെ കമ്പനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങുന്നത്.

സ്റ്റാർലിങ് ഇതുവരെ കരാർ സമർപ്പിച്ചിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ ലഭിച്ചശേഷം സ്പെക്ട്രം അനുവദിക്കാനുള്ള ചട്ടങ്ങൾക്ക് സർക്കാർ അന്തിമരൂപം നൽകും.

ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചശേഷമാണ് സ്റ്റാർ ലിങ്കിന്റെ ലൈസൻസ് നടപടികള്‍ക്ക് വേഗമേറിയത്. ട്രംപിന് പിന്തുണ പ്രഖ്യാപിച്ച മസ്ക്, തിരഞ്ഞെടുപ്പ് ക്യാംപയിനായി ഫണ്ടും നൽകിയിരുന്നു.

ലേലമില്ലാതെ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിനെ സെല്ലുലർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർക്കുകയാണ്.

സെല്ലുലർ സ്പെക്ട്രം ലേലത്തിലൂടെ ജിയോയും എയർടെലും ഉൾപ്പെടെയുള്ള കമ്പനികൾ ഒന്നര ലക്ഷം കോടി രൂപയാണ് 2022ൽ കേന്ദ്ര സർക്കാരിനു നൽകിയത്.

ലേലം ഇല്ലാതെ ഉപഗ്രഹ സ്പെക്ട്രം വന്നാൽ തങ്ങൾക്കു വൻ നഷ്ടമാവുമെന്നാണ് ഇന്ത്യൻ കമ്പനികളുടെ വാദം.

കേന്ദ്ര ടെലികോം നിയമത്തിലെ 1 ബി വകുപ്പ് പ്രകാരം ലേലം ഇല്ലാതെ ഉപഗ്രഹ ഇന്റർനെറ്റിന് അനുമതി നൽകാൻ കഴിയും.

X
Top