കുതിപ്പിനൊരുങ്ങി വിഴിഞ്ഞംഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധനകെ റെയില്‍ പദ്ധതി റദ്ദാക്കി, തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാര്‍ക്ക്വിദേശനാണ്യ ശേഖരത്തിലും സ്വർണ്ണ നിക്ഷേപത്തിലും വൻ കുറവ്ഹോര്‍മുസ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ രാജ്യത്തെ എല്‍പിജി വില്‍പനയില്‍ 13% ഇടിവ്

ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ചെയര്‍മാനായി ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു. മേയ് 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അന്തിമ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

2023 സെപ്റ്റംബര്‍ 5 മുതല്‍ ഫെഡറല്‍ ബാങ്ക് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി (Independent Director) സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

മികച്ച ഭരണപരിചയവും നേതൃപാടവവും
കേരളത്തിന്റെ വികസന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ബ്യൂറോക്രാറ്റാണ് ഏലിയാസ് ജോര്‍ജ്. കൊച്ചി മെട്രോ റെയില്‍ പ്രൊജക്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) എന്ന നിലയിലും യുണൈറ്റഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരള സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവി ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം, ധനസഹായം, പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് എന്നിവയില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തുണ്ട്.
ഐഎഎസ് സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം പ്രമുഖ ആഗോള കണ്‍സള്‍ട്ടിങ് സ്ഥാപനമായ കെപിഎംജിയില്‍ (KPMG) സീനിയര്‍ പാര്‍ട്ണറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവിടെ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗവണ്‍മെന്റ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുടെ തലവനായി ആയിരത്തിലധികം കണ്‍സള്‍ട്ടന്റുമാരുടെ ടീമിനെയാണ് അദ്ദേഹം നയിച്ചത്.

വിദ്യാഭ്യാസ പശ്ചാത്തലം
കൊച്ചി സര്‍വകലാശാലയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്ങില്‍ ബിടെക് ബിരുദം നേടിയ അദ്ദേഹം പാരീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റര്‍നാഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ പബ്ലിക്കില്‍ (IIAP) നിന്ന് ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് സ്‌പെഷ്യലൈസേഷനോടെ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ പ്രശസ്തമായ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെയും യുഎസിലെയും വിവിധ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബാങ്കിന്റെ കോര്‍പ്പറേറ്റ് ഗവേണന്‍സും ഭാവി വികസന തന്ത്രങ്ങളും കൂടുതല്‍ ശക്തമാക്കാന്‍ ഏലിയാസ് ജോര്‍ജിന്റെ വിപുലമായ അനുഭവസമ്പത്ത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

X
Top