രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

സാമ്പത്തിക മാന്ദ്യം: യുഎസിന്റെ സാധ്യത കുറയുന്നതായി ഗോള്‍ഡ്മാന്‍ സാക്സ്

മേരിക്കയുടെ സാമ്പത്തിക മാന്ദ്യ സാധ്യത വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാക്സ്. സാധ്യത 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുമെന്നും പ്രവചനം.

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന് അറുതി വന്നതാണ് മാന്ദ്യ സാധ്യത വെട്ടികുറച്ചതിന് കാരണം. താരിഫ് പിന്‍വലിക്കാനുള്ള യുഎസും ചൈനയും തമ്മിലുള്ള 90 ദിവസത്തെ കരാര്‍ ‘പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിന്റെ വളര്‍ച്ചാ പ്രവചനം 0.5% ല്‍ നിന്ന് 1% ആയി ഉയര്‍ത്തിയെന്നും ഗോള്‍ഡ്മാന്‍ സാക്കിലെ ചീഫ് ഏഷ്യ പസഫിക് ഇക്കണോമിസ്റ്റ് ആന്‍ഡ്രൂ ടില്‍ട്ടണ്‍ പറഞ്ഞു. അടുത്ത നാല് പാദങ്ങളിലെ പ്രതീക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് സ്ഥിരമായ കാഴ്ചപ്പാടാണ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയുടെ മധ്യകാല, ദീര്‍ഘകാല വളര്‍ച്ചാ പ്രവചനം മാറ്റമില്ലാതെ തുടരുമെന്നും ടില്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.

ഹ്രസ്വകാല വെല്ലുവിളികള്‍ സമ്പദ്വ്യവസ്ഥയെ താല്‍ക്കാലികമായി ബാധിച്ചേക്കാം, എന്നാല്‍ ദീര്‍ഘകാല ചിത്രം മാറിയിട്ടില്ല.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ധനക്കമ്മി, സ്ഥിരമായ പലിശനിരക്കുകള്‍, വായ്പാ നിയന്ത്രണങ്ങള്‍ തുടങ്ങിയ കര്‍ശനമായ സര്‍ക്കാര്‍ നയങ്ങള്‍ ഇന്ത്യ കണ്ടിട്ടുണ്ട്. എന്നാല്‍ ആ ഘട്ടം മാറിക്കൊണ്ടിരിക്കുകയാണ്.

പലിശനിരക്കുകള്‍ ഇപ്പോള്‍ കുറയാന്‍ തുടങ്ങിയതോടെ, സര്‍ക്കാര്‍ നയം വളര്‍ച്ചയെ പിന്തുണയ്ക്കുന്ന തലത്തിലേക്ക് മാറി. അതിനാല്‍ 2025 ന്റെ രണ്ടാം പകുതിയിലും 2026 ലും ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനം ശക്തിപ്പെടുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രതീക്ഷിക്കുന്നു.

X
Top