Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

കടുത്ത സാമ്പത്തികപ്രതിസന്ധി തിരിച്ചടിയായി; സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 73 ശതമാനത്തിലൊതുങ്ങി

തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് 2023-24 സാമ്പത്തികവർഷം വാർഷിക പദ്ധതിച്ചെലവ് 73.82 ശതമാനത്തിലൊതുങ്ങി. പണമില്ലാത്തതിനാൽ നീട്ടിവെച്ചതാണ് കാരണം. നാലുവർഷത്തിനിടയിലെ കുറഞ്ഞനിരക്കാണിത്.

സംസ്ഥാന സർക്കാരിന്റേതു മാത്രമായ പദ്ധതികളിൽ 74.02 ശതമാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 80.24 ശതമാനവും കേന്ദ്ര പദ്ധതികളിൽ 66.89 ശതമാനവുമാണ് ചെലവിട്ടത്. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കൽ 38,629.19 കോടിയായിരുന്നു. അതിലാണ് ചെലവ് 73.82-ൽ ഒതുങ്ങിയത്.

സംസ്ഥാന പദ്ധതികൾക്കായി 22,112 കോടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി 8258 കോടിയും കേന്ദ്രപദ്ധതിയിൽ 8259.19 കോടിയുമായിരുന്നു നീക്കിവെച്ചിരുന്നത്.

സാമ്പത്തിക വർഷാവസാനത്തോടെ വന്ന ട്രഷറി നിയന്ത്രണവും മറ്റും കാരണം ചെലവുകളിൽ പലതും അടുത്തവർഷത്തേക്ക് നീക്കിവെച്ചിട്ടുണ്ട്. പണം ലഭിക്കുന്നമുറയ്ക്കാവും നടപ്പുസാമ്പത്തികവർഷം പൂർത്തിയാക്കാനാവുക.

മുൻസാമ്പത്തിക വർഷം (2022-23) 85.67 ശതമാനമായിരുന്നു പദ്ധതിവിനിയോഗം. 2021-22ൽ 93.48 ശതമാനവും 2020-21ൽ 97.97 ശതമാനവും 2019-20ൽ 74.52 ശതമാനവും വിനിയോഗിച്ചു. 2018-19ൽ 80.98 ശതമാനമായിരുന്നു.

വിവിധ മേഖലകളിലെ പദ്ധതിവിനിയോഗം

  • മേഖല ചെലവ് ശതമാനത്തിൽ ആകെ വിഹിതം കോടിയിൽ
  • കൃഷി, അനുബന്ധ മേഖല 57.79 ശതമാനം 2030.07
  • ഗ്രാമവികസനം 76.98 6664.32
  • സഹകരണം 13.86 175.41
  • ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം 52.63 525.45
  • ഊർജം 79.73 1158.09
  • വ്യവസായം 48.27 1818.66
  • ഗതാഗതം, വിവരവിനിമയം 79.26 2442.89
  • ശാസ്ത്രീയസേവനവും ഗവേഷണവും 38.86 249.55
  • സാമൂഹികസേവനം 71.9 13202.63
  • സാമ്പത്തിക സേവനം 75.54 1907.89

X
Top