ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾപുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റം

ന്യൂഡൽഹി: ആഗോള ഊർജ്ജ വിപണിയിലെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ഇറക്കുമതിയിൽ വൻ മാറ്റം. പരമ്പരാഗത വിതരണക്കാരായ ഖത്തറിനെ പിന്നിലാക്കി അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരായി മാറി. ഇക്വിറസ് സെക്യൂരിറ്റീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2026 മേയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ 91 ശതമാനത്തിന്റെ കൂപ്പുകുത്തലാണ് ഉണ്ടായത്.

അതേസമയം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 253 ശതമാനം വർധിച്ച് 2.19 മില്യൺ ടണ്ണിലെത്തി. ഖത്തറിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി യുഎസ്, ആഫ്രിക്കൻ രാജ്യങ്ങൾ, മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എൽഎൻജി എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മേയ്-ജൂലൈ കാലയളവിൽ ഇന്ത്യ ആകെ 7.08 മില്യൺ ടൺ എൽ.എൻ.ജി ഇറക്കുമതി ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർദ്ധനവാണിത്.

വിതരണക്കാരുടെ പട്ടികയിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ 1.31 മില്യൺ ടണ്ണുമായി നൈജീരിയയും, 341 ശതമാനത്തിന്റെ ഏറ്റവും ഉയർന്ന വളർച്ചയോടെ 1.22 മില്യൺ ടൺ എത്തിച്ച് ഒമാനുമുണ്ട്. അംഗോളയിൽ നിന്ന് 0.80 മില്യൺ ടൺ എൽഎൻജി ലഭിച്ചപ്പോൾ യുഎഇയിൽ നിന്നുള്ള വിതരണം 34 ശതമാനം കുറഞ്ഞ് 0.55 മില്യൺ ടണ്ണായി. മുൻവർഷങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ഖത്തറിൽ നിന്ന് ഈ കാലയളവിൽ വെറും 0.23 മില്യൺ ടൺ എൽഎൻജി മാത്രമാണ് ഇന്ത്യയിലെത്തിയത്.

അതേസമയം, രാജ്യത്തെ പ്രകൃതിവാതക ഉപഭോഗം വീണ്ടും ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. ജൂൺ മാസത്തിൽ രാജ്യത്തെ മൊത്തം വാതക ഉപയോഗം പ്രതിദിനം 197 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററായി (mmscmd) ഉയർന്നു. നിലവിൽ ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യകതയുടെ 56 ശതമാനവും ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്.

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ മേഖല പ്രതിദിനം 58 mmscmd ഉപഭോഗത്തോടെ മുൻപന്തിയിൽ നിൽക്കുമ്പോൾ, വളം നിർമ്മാണം, മറ്റ് വ്യവസായങ്ങൾ, ഊർജ്ജ മേഖല എന്നിവയും ഉയർന്ന ആവശ്യകത രേഖപ്പെടുത്തി.

ആഗോള വിപണിയിൽ വില വർദ്ധിച്ചു നിൽക്കുമ്പോഴും ആഭ്യന്തര വിപണിയിലെ ആവശ്യകത മുൻനിർത്തി ഇന്ത്യ ഉയർന്ന തോതിൽ എൽഎൻജി ഇറക്കുമതി തുടർന്നുപോരുകയാണ്.

X
Top