വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ഇ- ബൈക് കമ്പനി അൾട്രാവയലറ്റിൽ ദുൽഖറിന് നിക്ഷേപം

  • ഒറ്റ ചാർജിൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കാണ് അൾട്രാവയലറ്റ് എഫ് 22

ബംഗളുരു: ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉള്ള ഇലക്ട്രിക് ബൈക്ക് ഏഫ്22 നിർമിക്കുന്ന ബംഗളുരു കേന്ദ്രമായ അൾട്രാവയലറ്റ് കമ്പനിയിൽ മലയാളി താരം ദുൽഖർ സൽമാന് നിക്ഷേപം. താൻ ഈ കമ്പനിയുടെ ആദ്യ നിക്ഷേപകരിൽ ഒരാളാണെന്ന് ദുൽഖർ സാമൂഹിക മാധ്യമങ്ങളിൽ വെളിപ്പെടുത്തി.
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയിലെ ഗതാഗത സംവിധാനമെന്നും, അതിനാൽ തന്നെ താനും ആദ്യ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്നുമാണ് ദുൽഖർ സൽമാൻ പറയുന്നത്. തന്റെ ഇലക്ട്രിക് യാത്രയുടെ ആരംഭം അൽട്രാവയലറ്റ് ഏഫ്77 വാഹനത്തിൽ നിന്നാണെന്നും ഈ വാഹനത്തിന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇതിനൊപ്പം പങ്കുവെച്ച കുറിപ്പിലാണ് കമ്പനിയുമായുള്ള തന്റെ ബന്ധം അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഹൈ പെർഫോമെൻസ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 33.52 ബിഎച്ച്പി പവറും 90 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഉള്ളത്. 2.9 സെക്കന്റിൽ 60 കിലോമീറ്ററും 7.5 സെക്കന്റിൽ 100 കിലോമീറ്ററും വേഗത കൈവരിക്കാൻ ഈ ബൈക്കിന് കഴിയും. മണിക്കൂറിൽ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഒറ്റത്തവണ ചാർജിലൂടെ 307 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.


സിനിമയിൽ എത്തുന്നതിന് മുമ്പുതന്നെ താൻ ഒരു നിക്ഷേപകനായിരുന്നുവെന്ന് ദുൽഖർ പറയുന്നു. മെഡ്ടെക്, എഡ്യൂടെക് എന്നീ മേഖലയിൽ നടത്തിയ നിക്ഷേപങ്ങൾക്ക് പുറമെ ക്ലീൻ എനർജിയിലേക്കും സാങ്കേതികവിദ്യയിലേക്കും നിക്ഷേപം വ്യപിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. കാറുകളോടും ബൈക്കുകളോടുമുള്ള തൻ്റെ ഇഷ്ടത്തിന്റെയും അഭിനിവേശത്തിന്റെയും ഭാഗമായി ഓട്ടോമൊബൈൽ മേഖലയിൽ ഭാവി സാധ്യതകളുള്ള കമ്പനിയുടെ ഭാഗമാകുക എന്നതും ലക്ഷ്യമായിരുന്നു എന്നാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൻ കുറിച്ചിരിക്കുന്നത്.
2016-ലാണ് തന്റെ സുഹൃത്തുകളും കമ്പനിയുടെ ചുമതലക്കാരുമായ ആളുകൾ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ എന്ന ആശയം പങ്കുവെച്ചത്. നൂതനമായ ഡിസൈനും നവീനമായ സാങ്കേതികവിദ്യയുമാണ് ഇതിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

X
Top