റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ജൂലൈയിൽ വാഹന റീട്ടെയിൽ വിൽപ്പന 25.89% ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ജൂലൈയിൽ എല്ലാ വിഭാഗങ്ങളും റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. 25,91,138 വാഹനങ്ങളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്‌തത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 25.89% വളർച്ച രേഖപ്പെടുത്തി. പ്രതിമാസ അടിസ്ഥാനത്തിൽ 0.16% കുറവുണ്ടായി.

ഇരുചക്ര വാഹന വിൽപ്പന 28.25% ഉയർന്ന് 18,18,289 യൂണിറ്റായി. പാസഞ്ചർ വാഹന വിൽപ്പന 19.13% വർധിച്ച് 4,16,555 യൂണിറ്റിലെത്തി. കൊമേഴ്സ്യൽ വാഹനങ്ങൾ 24.04% വളർച്ചയോടെ 99,666 യൂണിറ്റും ത്രീവീലറുകൾ 16.16% വളർച്ചയോടെ 1,33,778 യൂണിറ്റും രേഖപ്പെടുത്തി. ട്രാക്ടർ വിൽപ്പന 28.10% ഉയർന്ന് 1,17,349 യൂണിറ്റായി.

പാസഞ്ചർ വാഹനങ്ങളിൽ സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത വിഹിതം 40.59% ആയി. പെട്രോൾ വാഹനങ്ങളുടെ 41.68% വിഹിതത്തോട് വളരെ അടുത്താണിത്. ജൂലൈയിൽ പാസഞ്ചർ വാഹനങ്ങളുടെ ഇവി വ്യാപനം 12.7% ആയി ഉയർന്നു.

അതേസമയം, പാസഞ്ചർ വാഹനങ്ങളുടെ ഡീലർ ഇൻവെന്ററി 33–35 ദിവസമായി ഉയർന്നത് വിപണിയിൽ ആശങ്കയായി തുടരുന്നു. ഓണം, സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ തുടങ്ങിയ ഉത്സവകാല ആവശ്യകത ഓഗസ്റ്റിലെ വിൽപ്പനയ്ക്ക് അനുകൂലമാകുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ. 74.30% ഡീലർമാരും ഓഗസ്റ്റിൽ വിൽപ്പന വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top