എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

പോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

വിയേഷൻ രംഗത്ത് നിന്ന് വലിയ വരുമാനം നേടുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായി.
2024-ൽ ദുബായിലെ വിമാനത്താവളങ്ങൾ നേടിയത് 5,138 കോടി രൂപയുടെ വരുമാനമാണ്. 2024-ൽ ദുബായി വിമാനത്താവളത്തിൻ്റെ ടെർമിനലുകൾ വഴി കടന്നുപോയത് 9.23കോടി യാത്രക്കാരാണ്.

4.4 ലക്ഷം വിമാനങ്ങൾ ഇവിടെ നിന്ന് പറന്നു. ദുബായുടെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നത് ദുബായി വിമാനത്താവളമാണ്. ഈ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപക‍രും ഒഴുക്കുന്നത്.

പുതിയ അൽമക്തൂം വിമാനത്താവളത്തിൻ്റെ ആദ്യഘട്ടം ഏഴു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങളുമുണ്ടാകും. 29 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്താണ് ഇപ്പോൾ ദുബായി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

എത്തുന്നത് വലിയ നിക്ഷേപം
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ വികസനത്തിനായി വലിയ തുകയാണ് ദുബായി നീക്കി വയ്ക്കുന്നത്. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി അടുത്ത പത്ത് വർഷത്തിനുള്ളിൽ 3,480 കോടി ഡോളർ ദുബായ് എയർപോർട്ട്‌സ് നിക്ഷേപിക്കും.

കൊറോണ പ്രതിസന്ധിക്ക് ശേഷം വ്യോമയാന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടായി. ഈ കുതിച്ചുചാട്ടം ദുബായി വിമാനത്താവളത്തിനും മികച്ച നേട്ടം നൽകി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന വരുമാനം നേടാനും സഹായകരമായി.

റെക്കോർഡ് വാർഷിക ലാഭം നേടി ദുബായി എമിറേറ്റ്സ്
ദുബായി വിമാനത്താവളത്തിൽ നിന്നുള്ള ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ റെക്കോർഡ് വാർഷിക ലാഭം രേഖപ്പെടുത്തിയിരുന്നു.

അടുത്ത ഏഴു വർഷത്തിനുള്ളിൽ ദുബായ് ഏകദേശം 3500 കോടി ഡോളറിന്റെ പുതിയ വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുകയാണ്. ഇത് ദുബായി എമിറേറ്റ്സ് എയ‍ർലൈനും ഗുണകരമാകും.

റിയൽ എസ്റ്റേറ്റ് രംഗത്തെ കുതിച്ചുചാട്ടവും ഉയർന്ന ടൂറിസം സാധ്യതകളും ദുബായി എയർപോർട്ട് കൂടുതൽ യാത്രക്കാരുടെ ലക്ഷ്യസ്ഥാനമാകാൻ കാരണമായി.

കൊവിഡിന് മുമ്പ് ഈ വിമാനത്താവളം വഴി വരുന്ന 60 ശതമാനം ആളുകളും യഥാർത്ഥത്തിൽ മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്ര ചെയ്യുകയായിരുന്നു. ഇപ്പോൾ 60 ശതമാനം പേർ നഗരത്തിലെത്തുന്നുണ്ട്. 40 ശതമാനം പേരാണ് കമക്റ്റഡ് ഫ്ലൈറ്റുകളിൽ സഞ്ചരിക്കുന്നത്.

2018 ൽ ദുബായി വിമാനത്താവളത്തിൽ 8.9 കോടി യാാത്രക്കാരായിരുന്നു എത്തിയത്. കൊവിഡിന് മുമ്പുള്ള ഏറ്റവും തിരക്കേറിയ വ‍ർഷമായിരുന്നു ഇത്.

X
Top