അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജൂണില്‍ 6% വര്‍ധിച്ചതായി ഡിജിസിഎ

മുംബൈ: ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ജൂണിലെ 1.24 കോടിയില്‍ നിന്ന് 5.76 ശതമാനം വര്‍ധിച്ച് ഇത്തവണ 1.32 കോടി രൂപയായി.

ജൂണില്‍, ബജറ്റ് കാരിയര്‍ ഇന്‍ഡിഗോ 80.86 ലക്ഷം യാത്രക്കാരെ വഹിച്ച് 60.5 ശതമാനം വിപണി വിഹിതം നേടി. തുടര്‍ന്ന് ടാറ്റ ഗ്രൂപ്പ് നടത്തുന്ന എയര്‍ ഇന്ത്യയും വിസ്താരയും യഥാക്രമം 17.47 ലക്ഷം, 12.84 ലക്ഷം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡാറ്റ പ്രകാരം ജൂണ്‍ മാസത്തില്‍ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 13.1 ശതമാനവും വിസ്താരയുടേത് 9.6 ശതമാനവുമാണ്. ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും തമ്മിലുള്ള 51:49 ശതമാനം സംയുക്ത സംരംഭമാണ് വിസ്താര.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ എഐഎക്‌സ് കണക്ട് (പഴയ എയര്‍ഏഷ്യ ഇന്ത്യ), കഴിഞ്ഞ മാസം 7.70 ലക്ഷം യാത്രക്കാരെ വഹിച്ചു കൊണ്ട്, 5.8 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തി.

അതേസമയം, സ്പൈസ്ജെറ്റ് 7.02 ലക്ഷം യാത്രക്കാരെയാണ് പറത്തിയത്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ആകാശ എയര്‍ അതേ സമയം, 5.90 ലക്ഷം യാത്രക്കാരെ കയറ്റി.

X
Top