100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഡിസ്നി ഹോട്ട് സ്റ്റാറും റിലയന്‍സും കൈകോര്‍ക്കുന്നു; 70,352 കോടി ആസ്തിയുള്ള ഭീമന്‍ മാധ്യമക്കമ്പനി പിറക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസും(Reliance Industries) ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും(Disney+Hotstar) കൈകോര്‍ക്കുകയാണ്. ഏകദേശം 70,352 കോടി വിപണി മൂല്യമുള്ള(market value) സംയുക്ത സംരംഭമായിരിക്കും ഇത്.

ഇതോടെ റിലയന്‍സ് ദൃശ്യ മാധ്യമ-ഒടിടി രംഗത്തെ ഭീമനായി മാറും. ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ളാറ്റ് ഫോമുകളും റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിന്റെയും ഡിസ്നി ഹോട്ട് സ്റ്റാറിന്റെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും.

റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയാകും സംയുക്ത സംരംഭത്തിൻറെ ചെയർപേഴ്സൺ എന്നാണ് വിവരം.

സംയുക്ത കമ്പനിയിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടാകും. അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനായിരിക്കും.

ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് നടക്കുന്നത്. ഇതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

നിലവിലെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്.

X
Top