എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്

ന്യൂഡല്‍ഹി: 2017 നും 2020 നും ഇടയില്‍ ഡിജിറ്റല്‍ വായ്പ വിതരണം 12 മടങ്ങ് വര്‍ദ്ധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രൂപീകരിച്ച ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച്, 2017 നും 2020 നും ഇടയില്‍, ബാങ്കുകളും നോണ്‍-ബാങ്ക് ഫിനാന്‍സ് കമ്പനികളും (എന്‍ബിഎഫ്സി) വിതരണം ചെയ്ത ഡിജിറ്റല്‍ വായ്പ 11,671 കോടി രൂപയില്‍ നിന്ന് 1,41,821 കോടി രൂപയായി ഉയര്‍ന്നു. അതായത് 12 മടങ്ങ് വര്‍ദ്ധനവ്.

ഇതില്‍ ഭൂരിഭാഗവും വ്യക്തിഗത വായ്പകളായിരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) വായ്പകളാണ് അളവിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. കണ്ടെത്തലുകള്‍ അനുസരിച്ച്, 2021 ജനുവരി 1 നും 2021 ഫെബ്രുവരി 28 നും ഇടയില്‍ രാജ്യത്ത് ഏകദേശം 1,100 വായ്പാ ആപ്പുകളുണ്ട്.

നിയമവിരുദ്ധ ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നേരത്തെ നടപടി എടുത്തിരുന്നു. കിഷ്റ്റ്, പേയൂവിന്റെ ലേസി പേ തുടങ്ങിയ ഫിന്‍ടെക്കുകള്‍ നടപടി നേരിട്ടവയില്‍ ഉള്‍പ്പെടുന്നു. പല ഡിജിറ്റല്‍ പണമിടപാടുകാരും വായ്പ തിരിച്ചടക്കുന്നതിന് അനാശാസ്യ രീതികള്‍ സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്.

ഡിജിറ്റല്‍ വായ്പാ ദാതാക്കളുടെ ഉപദ്രവത്തെത്തുടര്‍ന്ന് വായ്പയെടുത്തവര്‍ ആത്മഹത്യ ചെയ്ത രണ്ട് സംഭവങ്ങളുണ്ടായി. തുടര്‍ന്ന് ഡിജിറ്റല്‍ വായ്പാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രബാങ്ക് തയ്യാറായി.

X
Top