Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ഡിജിറ്റല്‍ വായ്പാ വിതരണം ലക്ഷം കോടിക്കരികില്‍

ന്യൂഡൽഹി: ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഡിജിറ്റല്‍ വായ്പാ വിതരണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര മടങ്ങ് വര്‍ധിച്ച് 92,848 കോടി രൂപയായതായി ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് (FACE) റിപ്പോര്‍ട്ട് വ്യക്തമാക്കി.

മുന്‍ വര്‍ഷം 35,940 കോടി രൂപ

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡിജിറ്റല്‍ വായ്പകള്‍ ശക്തമായി വര്‍ധിച്ചതിന് ശേഷം മൂന്നാം പാദത്തില്‍ വിതരണത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍ അവസാന പാദത്തില്‍ വീണ്ടും ഡിജിറ്റല്‍ വായ്പാകളുടെ വിതരണം കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ 35,940 കോടി രൂപയും, 2021 സാമ്പത്തിക വര്‍ഷം 13,461 കോടി രൂപയുമാണ്.

726 ലക്ഷം വായ്പകള്‍

ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന കമ്പനികള്‍ 2022-23ല്‍ 726 ലക്ഷം വായ്പകളാണ് വിതരണം ചെയ്തതെന്ന് ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റിന്റെ റിപ്പോര്‍ട്ട് പറയുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 310 ലക്ഷമായിരുന്നു.

X
Top