Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

ധനലക്ഷ്മി ബാങ്ക് അറ്റാദായത്തില്‍ കുതിപ്പ്

തൃശൂർ: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 20 ശതമാനം ഉയർന്ന് 23.88 കോടി രൂപയായി. 41.14 കോടിയാണ് പ്രവർത്തനലാഭം.

നടപ്പു സാമ്പത്തിക വർഷത്തിലെ ഒൻപത് മാസത്തെ അറ്റാദായം 59.26 കോടി രൂപയും പ്രവർത്തനലാഭം 102.61 കോടിയുമാണ്. പലിശ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച്‌ 19.52 ശതമാനം വളർച്ച നേടാനായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ.അജിത് കുമാർ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച്‌ 81.87ശതമാനം വളർച്ചയുണ്ടായി. പലിശ പലിശയിതര വരുമാനത്തില്‍ 17ശതമാനം വളർച്ചയുണ്ടാക്കാനായി. മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തില്‍ 20.75 ശതമാനം വളർച്ചയോടെ 31,929 കോടിയായി.

മൊത്തം നിക്ഷേപം വാർഷികാടിസ്ഥാനത്തില്‍ 18.39 ശതമാനം ഉയർന്ന് 17,839 കോടിയായി. ചെറുകിട നിക്ഷേപങ്ങളില്‍ 15.89 ശതമാനമാണ് വാർഷിക വളർച്ച. മൊത്തം നിക്ഷേപത്തില്‍ 28.13 ശതമാനം കറന്റ് – സേവിംഗ്‌സ് നിക്ഷേപമാണ്. മൊത്തം വായ്പയില്‍ സ്വർണ്ണ വായ്പകളില്‍ 50.89 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.

മറ്റ് മേഖലകളിലെ വളർച്ച
എം.എസ്.എം.ഇ വായ്പ 2064 കോടി (27.72 ശതമാനം വളർച്ച)
വായ്പാ -നിക്ഷേപ അനുപാതം: ഡിസംബർ 31, 2025ന് 78.99 ശതമാനം (കഴിഞ്ഞ വർഷം 75.49 ശതമാനം)
മൊത്തം നിഷ്‌ക്രിയ ആസ്തി : 2.36 ശതമാനം (കഴിഞ്ഞപ്രാവശ്യം 3.53 ശതമാനം)

X
Top