സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

ജിഎസ്ടിയിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടനയിൽ മുടന്തി കേരളം

തൃശൂർ: ചരക്കുസേവന നികുതി (ജി.എസ്.ടി) സമാഹരണത്തിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടന നടത്താതെ കേരളം മുടന്തുന്നു. ശമ്പളത്തിനും ക്ഷേമപെൻഷനുമടക്കം കോടികൾ കടമെടുക്കുമ്പോൾ വരുമാന വർധനക്ക് ഏറെ സഹായകമായ പുനഃസംഘടന ചുവപ്പുനാടയിൽ തന്നെയാണ്.

പുനഃസംഘടന നടത്തി നികുതിപിരിവ് ഊർജിതമാക്കാത്തതിനാൽ കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് ഈ വർഷം ജി.എസ്.ടി സമാഹരണത്തിൽ കേരളം പിന്നോട്ടടിച്ചു. കോവിഡ് നാളുകളായ 2021 നവംബറിൽ 2,129 കോടി നികുതി ഇനത്തിൽ ലഭിച്ചെങ്കിൽ ഇത്തവണ അത് 2,094 കോടിയായി കുറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്രത്തിൽ എട്ട് ശതമാനം വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേരളം പിന്നാക്കം പോയത്.

2021 നവംബറിൽ 98,708 കോടി ജി.എസ്.ടി ദേശീയതലത്തിൽ ലഭിച്ചപ്പോൾ ഈ വർഷം നവംബറിൽ 1,06,416 കോടിയായി വർധിച്ചു. അതേസമയം ദാമൻ ആൻഡ് ദിയുവിൽ 67, ആന്ധ്രപ്രദേശിൽ 55, മണിപ്പൂർ 42 അടക്കം ദേശീയ ശരാശരിയേക്കാൾ ഉയർന്ന വർധനവുമുണ്ട്. ഗുജറാത്തും രാജസ്ഥാനും കേരളത്തിനൊപ്പമാണ്.

വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി പുതുതായി സൃഷ്ടിച്ച 24 ഡെപ്യൂട്ടി കമീഷണർ തസ്തികയിലേക്ക് ഹയർ ഡി.പി.സി ചേർന്ന് 24 പേരെ തെരഞ്ഞെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.

ഇവർക്ക് ജോലിക്കയറ്റം നൽകുമ്പോൾ എസ്.ടി.ഒ കേഡറിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് 24 എ.എസ്.ടി.ഒമാർക്ക് പ്രമോഷൻ നൽകാൻ ലോവർ ഡി.പി.സി ചേരുകയും അർഹരെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ഓഫിസുകളിലെ മുഴുവൻ ഫയലുകളും തരംതിരിച്ച് പട്ടികയാക്കി എല്ലാ ജില്ലകളിൽ നിന്നും ഈ പ്രവൃത്തിയുടെ കംപ്ലീറ്റേഷൻ സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകാൻ നിർദേശം നൽകിയിരുന്നു.

പുനഃസംഘടനയുടെ ഭാഗമായി രൂപവത്കരിക്കുന്ന ഓഫിസുകളുടെ ഉത്തരവ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനിടെ പുനഃസംഘടനയുടെ ഭാഗമായി മുഴുവൻ ജോയന്റ് കമീഷണർമാർക്കും പരിശീലനം നൽകി.

ഈ മാസം 15 നകം സ്റ്റേറ്റ് ടാക്സ് ഓഫിസർ (എസ്.ടി.ഒ), അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ (എ.എസ്.ടി.ഒ), ഡെപ്യൂട്ടി കമീഷണർ (ഡി.സി) കേഡറിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ജില്ലതലത്തിൽ രണ്ട് ദിവസത്തെ പരിശീലനം നൽകാനും ഉത്തരവുണ്ട്.

എന്നാൽ, എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. പുനഃസംഘടന പുരോഗതി സംബന്ധിച്ച് ഒരു വിവരവും നൽകാത്തതിൽ ജീവനക്കാർക്ക് അമർഷവുമുണ്ട്.

X
Top