പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ധീരമായി പൊരുതിയിട്ടും മാളവിക ഹെഗ്ഡെക്ക് മുന്നിൽ വഴങ്ങാതെ ‘കഫെ കോഫി ഡേ’

നത്ത കടബാധ്യതയെ തുടർന്ന് കഫെ കോഫീ ഡേ(Cafe Coffee Day) ചെയർമാൻ വി.ജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തപ്പോൾ ഭാര്യ മാളവിക ഹെഗ്ഡെ(Malvika Hegde) ആ മരണത്തിനു മുന്നിൽ പകച്ചു പോയി. എന്നാൽ തകർന്നു തരിപ്പണമായ ഒരു ബിസിനസിനെ(Business) എങ്ങനെയെങ്കിലും രക്ഷിക്കാൻ കഴിയുമോ എന്ന് ആവുന്നത്ര നോക്കി അവർ.

കൊവിഡ് കാലത്ത് മറ്റ് പല സ്റ്റോറുകളും അടച്ച് പൂട്ടിയിരുന്നപ്പോൾ കഫെ കോഫി ഡേ ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിച്ചു. കോഫി ഡേ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിനും അനുബന്ധ കമ്പനികൾക്കുമുണ്ടായിരുന്ന എടുത്താൽ പൊങ്ങാത്ത കടബാധ്യതകൾ കുറയ്ക്കാനുള്ള തീവ്രശ്രമം. കഠിന പ്രയത്നം തന്നെ ചെയ്തു അവർ.

ഒടുവിൽ 7,200 കോടി രൂപ ബാധ്യതയുണ്ടായിരുന്ന ഗ്രൂപ്പിൻ്റെ കടബാധ്യതയുടെ നല്ലൊരു ഭാഗം മാളവിക ഹെഗ്ഡെക്ക് തീർക്കാനായി. റിപ്പോർട്ടുകൾ പുറത്തു വന്നതോടെ അവരുടെ പരിശ്രമം വിജയകഥയായി.

എന്നാൽ ബാക്കിയുള്ള കടബാധ്യത തീർത്ത് ഗ്രൂപ്പിനെ വിജയത്തിലേക്ക് നയിക്കാനാകാത്ത നിസ്സഹായാവസ്ഥയിലാണവർ ഇപ്പോൾ. 2019-ൽ വി.ജി സിദ്ധാർത്ഥ മരിക്കുമ്പോൾ കുമിഞ്ഞുകൂടിയിരുന്ന കടബാധ്യത കുറഞ്ഞെങ്കിലും പിന്നീട് വായ്പാ തിരിച്ചടവുകൾ മുടങ്ങി.

വിചാരിച്ചതുപോലെ കടബാധ്യതകൾ തീർക്കാനുമായില്ല. കോഫി ഡേ ഗ്രൂപ്പിൻ്റെ മാതൃ കമ്പനിയായ കോഫി ഡേ എൻ്റർപ്രൈസസ് വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനാൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ പാപ്പരത്ത നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

തിരിച്ചടിയായ ഓഡിറ്റിംഗ് ക്രമക്കേട്
കോഫി ഡേ ഗ്ലോബൽ, സിദ്ധാർത്ഥയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന മൈസൂർ അമൽഗമേറ്റഡ് കോഫീ എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് പിഴവുകൾ ആരോപിച്ച് നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി കഴിഞ്ഞ വർഷം 1.25 കോടി രൂപ പിഴ ചുമത്തിയിരുന്നു.

നാല് ഓഡിറ്റർമാരെ വിലക്കുകയും ചെയ്തു. 2018-19 സാമ്പത്തിക വർഷത്തെ സാമ്പത്തിക പ്രസ്താവനകളിൽ പിഴവുണ്ടെന്നാണ് അതോറിറ്റി ചൂണ്ടിക്കാട്ടിയത്. അതുപോലെ കോഫീഡേ എൻ്റർപ്രൈസസിൻ്റെ ഏഴ് അനുബന്ധ കമ്പനികളിൽ നിന്ന് 3,535 കോടി രൂപയുടെ ഫണ്ട് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് വഴി തിരിച്ചുവിട്ടെന്ന ആരോപണവും തിരിച്ചടിയായി.

വിൽപ്പന ഉയർന്നു
2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം നഷ്ടം 302.67 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളിൽ 33.29 കോടി രൂപയായിരുന്നു അറ്റാദായം.

അതേസമയം മുൻ സാമ്പത്തിക വർഷം 379.80 കോടി രൂപയായിരുന്ന കടബാധ്യത 2024 മാർച്ചിൽ 322.50 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

ഈ കാലയളവിലെ മൊത്തം വിൽപ്പന 1013.25 കോടി രൂപയായി ആണ് ഉയർന്നത്. നേരത്തെ ഇത് 923.85 കോടി രൂപയായിരുന്നു.

X
Top