സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

12,500 ജീവനക്കാരെ പിരിച്ചുവിട്ട് ഡെല്‍

വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ട്രോണിക്സ് ബ്രാന്റായ ഡെൽ ടെക്നോളജീസ്. 12500 ജീവനക്കാരെയാണ് ഡെൽ പിരിച്ചുവിട്ടത്. ആകെ ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനമാണിത്. 15 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡെൽ ജീവനക്കാരെ പിരിച്ചുവിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും ആധുനിക ഐടി സോലൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പിരിച്ചുവിടുന്ന വിവരം പ്രത്യേകം യോഗം ചേർന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

ഇവർക്കെല്ലാം വാഗ്ദാനം ചെയ്ത നഷ്ടപരിഹാര പാക്കേജുകൾ നൽകും. രണ്ട് മാസത്തെ ശമ്പളം ഉൾപ്പടെയാണിത്.

2023ൽ 13000 ജീവനക്കാരെയാണ് ഡെൽ പിരിച്ചുവിട്ടത്. വർക്ക് ഫ്രം ഹോം ജോലികളിലായിരുന്ന ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാനുള്ള തീരുമാനവും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു.

പുതിയ നീക്കത്തോടെ ഡെൽ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ ആയി കുറയും.

X
Top