ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഡിസിഎം ശ്രീറാം ലിമിറ്റഡിന്റെ ലാഭത്തിൽ 61 ശതമാനം വർധന

ഡൽഹി: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ഉയർന്ന വരുമാനത്തിന്റെ പിൻബലത്തിൽ 61 ശതമാനം വർദ്ധനവോടെ 253.96 കോടി രൂപയുടെ അറ്റാദായം നേടി ഡിസിഎം ശ്രീറാം ലിമിറ്റഡ്. കമ്പനിയുടെ അറ്റാദായം മുൻ വർഷം ഇതേ കാലയളവിൽ 157.87 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ  കമ്പനിയുടെ  മൊത്തവരുമാനം മുൻവർഷത്തെ ഇതേ കാലയളവിലെ 2,025.11 കോടി രൂപയിൽ നിന്ന് 2,999.90 കോടി രൂപയായി ഉയർന്നു. ഡൽഹി ആസ്ഥാനമായുള്ള ഡിസിഎം ശ്രീറാം ലിമിറ്റഡ് ക്ലോറോ വിനൈൽ, പഞ്ചസാര, വളങ്ങൾ, ജൈവവിത്തുകൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്.

അതേസമയം ചൊവ്വാഴ്ച എൻഎസ്ഇയിൽ ഡിസിഎം ശ്രീറാം ലിമിറ്റഡിന്റെ ഓഹരികൾ 1.33 ശതമാനത്തിന്റെ നഷ്ടത്തിൽ 984.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top