ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

സിഎസ്ബി ബാങ്കിന് 132.23 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ സിഎസ്ബി ബാങ്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വളര്‍ച്ചയോടെ 132.23 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

ആസ്തികളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 1.75 ശതമാനത്തില്‍ നിന്ന് 1.79 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. ആദ്യ ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 17 ശതമാനം വളര്‍ച്ചയോടെ 181.43 കോടി രൂപയിലും എത്തിയിട്ടുണ്ട്.

മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.27 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.32 ശതമാനവും ആണെന്നും ആദ്യ ത്രൈമാസത്തേക്കുള്ള സാമ്പത്തിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top