ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

സിഎസ്ബി ബാങ്കിന് 152 കോടി രൂപയുടെ അറ്റാദായം

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പ് സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ 152 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 150 കോടിയായിരുന്നു. ആകെ നിക്ഷേപം 22 ശതമാനം വര്‍ധിച്ച് 27,345 കോടി രൂപയില്‍നിന്ന് 33,407 കോടി രൂപയായി.

പ്രവര്‍ത്തനലാഭം 13 ശതമാനം വര്‍ധിച്ച് 221 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 196 കോടി രൂപയായിരുന്നു. മൊത്തം വായ്പ 26 ശതമാനം വര്‍ധിച്ച് 28,639 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,658 കോടി രൂപയായിരുന്നു.

സ്വര്‍ണവായ്പ 36 ശതമാനം വര്‍ധിച്ച് 13,018 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 9,553 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം മൂന്നാം പാദത്തില്‍ 375 കോടി രൂപയാണ്.

മുന്‍വര്‍ഷം ഇതേകാലയളവിലെ 383 കോടി രൂപയില്‍ നിന്ന് രണ്ടു ശതമാനം കുറവാണിത്. മറ്റു വരുമാനം 75 ശതമാനം വര്‍ധിച്ച് 219 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 125 കോടി രൂപയായിരുന്നു.

കറന്‍റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നിവ ഏഴു ശതമാനം വര്‍ധിച്ച് മൂന്നാം പാദത്തില്‍ 8,042 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 7,543 കോടി രൂപയായിരുന്നു.

മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ പാദത്തിൽ ബാങ്കിന്‍റെ ആസ്തിനിലവാരം മെച്ചപ്പെട്ടതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു.

X
Top