വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

സമ്മിശ്രപ്രകടനം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ സമ്മിശ്ര പ്രകടനം തുടരുന്നു. 0.21 ശതമാനം കുറവില്‍ 1.00 ട്രില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 345.96 ശതമാനം ഉയര്‍ന്ന് 102.96 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.08 ബില്ല്യണ്‍ ഡോളര്‍ അഥവാ 4.93 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 93.69 ബില്ല്യണ്‍ അഥവാ 91.00 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.57 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ താഴ്ച്ച 2.47 ശതമാനം. നിലവില്‍ 20,104.14 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

എക്കാലത്തേയും ഉയരമായ 68,789.63 ഡോളറില്‍ നിന്നുള്ള തകര്‍ച്ച ബിറ്റ്‌കോയിന്‍ 72.11 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 1.60 ശതമാനം താഴ്ന്ന് 1,529.27 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ താഴ്ച്ച 1.13 ശതമാനമാണ്.

എക്കാലത്തേയും ഉയരമായ 4,891.70 ഡോളറില്‍ നിന്നും 73.66% ശതമാനം ഇടിവിലേയ്ക്ക് ഇടിഎച്ച് കൂപ്പുകുത്തി. അതേസമയം എക്കാലത്തേയും താഴ്ന്ന വിലയായ 0.4209 ഡോളറില്‍ നിന്ന് 305985.94 ശതമാനം ഉയര്‍ച്ചയിലാണ്. ബിഎന്‍ബി-326.79 ഡോളര്‍ (2.32 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.3905 ഡോളര്‍ (0.40 ശതമാനം ഇടിവ്),സൊലാന-31.26 ഡോളര്‍ (0.38 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.1298 ഡോളര്‍ (0.90 ശതമാനം വര്‍ധനവ്),പൊക്കോട്ട്-6.37 ഡോളര്‍ (0.42 ശതമാനം വര്‍ധനവ്), അവലാഞ്ച്-18.30 ഡോളര്‍ (2.68 ശതമാനം വര്‍ധനവ്), എക്‌സ് ആര്‍പി-0.4561 ഡോളര്‍ (0.31 വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top