Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു. 1.08 ശതമാനം ഉയര്‍ച്ച നേടി 1.06 ട്രില്ല്യണ്‍ ഡോളറിലാണ് വൈകീട്ട് 5.50 ന് ക്രിപ്‌റ്റോകറന്‍സി വിപണിയുള്ളത്. വിപണി അളവ് 22.96% കുറഞ്ഞ് 68.57 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.63 ശതമാനം അഥവാ 5.23 ബില്ല്യണും സ്‌റ്റേബിള്‍ കോയിന്‍ 92.77 ശതമാനം അഥവാ 63.61 ബില്ല്യണ്‍ ഡോളറുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 1.46 ശതമാനം നേട്ടത്തോടെ 21,582.87 ഡോളറിലെത്തി.

ഏഴ് ദിവസത്തിലെ ഉയര്‍ച്ച 8.92 ശതമാനമാക്കാനും ബിറ്റ്‌കോയിന് സാധിച്ചു. മറ്റ് കോയിനുമുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.06 ശതമാനം കൂടി 39.03 ശതമാനമാണ്.എഥേരിയം 24 മണിക്കൂറിനുള്ളില്‍ 2.67 ശതമാനം നേട്ടമുണ്ടാക്കി 1,768.66 ഡോളറിലെത്തി.

ഏഴ് ദിവസത്തില്‍ 13.26 ശതമാനം ഉയര്‍ചയാണ് രണ്ടാമത്തെ വലിയ കോയിനായ എഥേരിയത്തിനുണ്ടായത്. ടെഥര്‍1.00 ഡോളര്‍ (മാറ്റമില്ല), യുഎസ്ഡി കോയിന്‍-0.9998 ഡോളര്‍ (0.01 ശതമാനം താഴ്ച), ബിഎന്‍ബി-295.63 ഡോളര്‍ (0.86 ശതമാനം വര്‍ധനവ്), ബൈനാന്‍സ്- 1.00 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.354 ഡോളര്‍ (0.21 ശതമാനം വര്‍ധന), കാര്‍ഡാനോ-0.5142 ഡോളര്‍ (0.50 ശതമാനം വര്‍ധന), ഡോഷ്‌കോയിന്‍-0.06421 ഡോളര്‍(0.76 ശതമാനം വര്‍ധന), പൊക്കോട്ട്-7.70 ഡോളര്‍ (0.72 ശതമാനം വര്‍ധന), സൊലാന-34.71 ഡോളര്‍(34.71 ശതമാനം വളര്‍ച്ച), അവലാഞ്ച് -23.47 ഡോളര്‍ (1.75 ശതമാനം വര്‍ധനവ്), ഷിബാഇനു-0.00001292 ഡോളര്‍ (0.96 ശതമാനം ഇടിവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികളുള്ളത്.

X
Top