ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ വീണ്ടും സമ്മിശ്ര പ്രകടനം

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ഞായറാഴ്ച സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 0.41 ശതമാനം താഴ്ന്ന് 975.78 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 27.60 ശതമാനം താഴ്ന്ന് 44.14 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 3.41ബില്ല്യണ്‍ അഥവാ 7.72 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 91.19 ശതമാനം അഥവാ 40.25 ബില്യണുമാണ്.

മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.18 ശതമാനം താഴ്ന്ന് 38.81 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 0.72 ശതമാനം താഴ്ച വരിച്ചു. നിലവില്‍ 19,790.31 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 1.3 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 0.88
ശതമാനം താഴ്ന്ന് 1,554.46 ഡോളറിലെത്തി. ഒരാഴ്ചയിലെ ഉയര്‍ച്ച 3.95 ശതമാനം.ബിഎന്‍ബി-278.30 ഡോളര്‍ (0.67 ശതമാനം താഴ്ച), എക്‌സ് ആര്‍പി-.3317 ഡോളര്‍ (0.51 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4925 ഡോളര്‍ (4.75 ശതമാനം ഉയര്‍ച്ച), സൊലാന-31.47 ഡോളര്‍ (0.88 ശതമാനം താഴ്ച്ച), ഡോഷ്‌കോയിന്‍-0.06267
ഡോളര്‍ (0.37 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -7.33 ഡോളര്‍ (0.58 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു-00.00001236 ഡോളര്‍ (0.58 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-18.94 ഡോളര്‍ (0.21 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്്‌റ്റോകറന്‍സി വിലകള്‍.

X
Top