1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച വന്‍ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. വിലകള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്രിപ്റ്റോ വ്യാപാരികള്‍ക്ക് നിര്‍ബന്ധിത വില്‍പ്പനയില്‍ 19 ബില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്. ആസ്തി വിലകള്‍ കുത്തനെ കുറയുമ്പോള്‍ ട്രേഡിംഗ് പൊസിഷനുകള്‍ യാന്ത്രികമായി ക്ലോസ് ചെയ്യപ്പെടുന്ന ലിക്വിഡേഷനെത്തുടര്‍ന്നാണിത്.

കോയിന്‍ഗ്ലാസില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, വെള്ളിയാഴ്ച വ്യാപാരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ 7 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ക്രിപ്റ്റോകറന്‍സി പൊസിഷനുകള്‍ വില്‍ക്കപ്പെട്ടു. എക്‌സ്‌ചേഞ്ചുകളെല്ലാം ഇടപാടുകള്‍ തത്സമയം  റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ലിക്വിഡേഷന്‍ ഇതിലും കൂടുതലായിരിക്കാം.

ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ 7.6 ശതമാനം ഇടിഞ്ഞ് 112394 ഡോളറിലും എതെറിയം 13 ശതമാനത്തിലധികം ഇടിഞ്ഞ് 3793 ഡോളറിലും എക്‌സ്ആര്‍പി 22.85 ശതമാനം ഇടിഞ്ഞ്് 2.33 ഡോളറിലും ബിനാന്‍സ് കോയിന്‍ 6.6 ശതമാനം ഇടിഞ്ഞ് 1094.09 ഡോളറിലും സ്‌റ്റേബിള്‍ കോയിന്‍ ടെതര്‍ 0.1 ശതമാനം ഇടിഞ്ഞ് 1 ഡോളറിലുമാണ് വ്യാപാരം നടത്തിയിരുന്നത്.

വിറ്റഴിക്കലിനുശേഷം എല്ലാ ക്രിപ്റ്റോകറന്‍സികളുടെയും മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 3.74 ട്രില്യണ്‍ ഡോളറായിരുന്നു.  ചൈനയ്‌ക്കെതിരെ 100 ശതമാനം തീരുവ ചുമത്തിയ ട്രംപ് നടപടിയെത്തുടര്‍ന്നാണ് ക്രിപ്‌റ്റോവിപണി ഇടിഞ്ഞത്.

X
Top