ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ തുടങ്ങിയ തകര്‍ച്ചയ്ക്ക് അറുതി വരുത്തി ക്രിപ്‌റ്റോകറന്‍സികള്‍ നേരിയ തോതില്‍ തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 0.41ശതമാനം ഉയര്‍ന്ന് 981.88 ബില്ല്യണ്‍ ഡോളറിലെത്തി. എങ്കിലും ഒരു ട്രില്ല്യണ്‍ ഭേദിക്കാന്‍ വിപണിയ്ക്കായില്ല.

ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 10.07 ശതമാനം ഇടിവ് നേരിട്ട് 58.52 ബില്ല്യണ്‍ ഡോളറാണ്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 5.18 ബില്ല്യണ്‍ അഥവാ 8.85 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 90.66 ശതമാനം അഥവാ 53.06 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.14 ശതമാനം താഴ്ന്ന് 39.03 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 0.12 ശതമാനം ഉയര്‍ന്നു. നിലവില്‍ 20,038.51 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 5.41 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 0.71 ശതമാനം ഉയര്‍ന്ന് 1,587.33 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 2.69 ശതമാനം ഇടിവാണ്. ബിഎന്‍ബി-278.08 ഡോളര്‍ (0.23 ശതമാനം താഴ്ച), എക്‌സ് ആര്‍പി-0.3289 ഡോളര്‍ (0.61 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4548 ഡോളര്‍ (1.17 ശതമാനം ഉയര്‍ച്ച), സൊലാന-31.37 ഡോളര്‍ (0.37 ശതമാനം താഴ്ച്ച), ഡോഷ്‌കോയിന്‍-0.06143 ഡോളര്‍ (0.09 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -7.24 ഡോളര്‍ (2.33 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു- 0.00001213 ഡോളര്‍ (0.44 ശതമാനം താഴ്ച), അവലാഞ്ച് -19.04 ഡോളര്‍ (1.15 ശതമാനം താഴ്ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top