ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്

തിരുവനന്തപുരം: സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുവെന്നതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നത് രാജ്യവികസനത്തിനു തിരിച്ചടിയാകുമെന്നും ന്യായമായ വിഹിതം കിട്ടുന്നെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ഒരുമിച്ചു നീങ്ങണമെന്നും 5 സംസ്ഥാനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചു സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കോൺക്ലേവ്.

അർഹമായ പങ്ക് നേടിയെടുക്കുന്നതിനു പുതിയ ധനകാര്യ കമ്മിഷനുമായും സംസ്ഥാനങ്ങൾ പരസ്പരവും ചർച്ചകൾ നടത്താനും കോൺക്ലേവിൽ ധാരണയായി.

സംസ്ഥാനങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകാതെയുള്ള വിഭവ കൈമാറ്റം അപകടകരമാണെന്നു തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു പറഞ്ഞു.

ജിഎസ്ടിയായി നൽകുന്ന പണത്തിന്റെ 60 ശതമാനമെങ്കിലും തിരികെ ലഭിക്കുന്നെന്ന് ഉറപ്പാക്കണം.
നടപ്പാക്കേണ്ട പദ്ധതികളും അതിനായി ലഭിക്കുന്ന വരുമാനവും തമ്മിലെ അന്തരം സംസ്ഥാനങ്ങളെ വീർപ്പുമുട്ടിക്കുകയാണെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു.

ഭൂരിഭാഗം ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങളെ ഏൽപിച്ച് വരുമാനത്തിന്റെ നല്ലൊരു പങ്കും കേന്ദ്രം കൊണ്ടു പോവുകയാണെന്നു തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്ന തങ്ങളോടു പോലും കേന്ദ്രം കടുത്ത അവഗണന കാട്ടുന്നെന്നു കർണാടക റവന്യു മന്ത്രി കൃഷ്ണ ബേരെ ഗൗഡ പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനസെക്രട്ടറി കേശവേന്ദ്ര കുമാർ, ഡോ.അരവിന്ദ് സുബ്രഹ്‌മണ്യൻ, തെലങ്കാന സ്പെഷൽ ചീഫ് സെക്രട്ടറി കെ.രാമകൃഷ്ണ റാവു, കർണാടക അഡിഷനൽ ചീഫ് സെക്രട്ടറി എൽ.കെ.അതീഖ്, തമിഴ്നാട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടി.ഉദയചന്ദ്രൻ, പഞ്ചാബ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിൻഹ, മുൻ മന്ത്രി ടി.എം.തോമസ് ഐസക്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ.വി.കെ.രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ, ഡോ.എം.എ.ഉമ്മൻ, പ്രഫ. പ്രഭാത് പട്നായിക്, ഡോ.സി.പി.ചന്ദ്രശേഖർ, ഡോ.ജയതി ഘോഷ്, ഡോ.സുശീൽ ഖന്ന, ഡോ.സുദിപ്തോ മണ്ഡൽ, ഡോ.എം.ഗോവിന്ദ റാവു, ഡോ.ഡി.കെ.ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി, റിട്ട. ഡോ.പിനാകി ചക്രവർത്തി, പ്രഫ.കെ.എൻ.ഹരിലാൽ, ഡോ. സി.വീരമണി, ഡോ.കെ.ജെ.ജോസഫ്, പ്രഫ. ലേഖ ചക്രബർത്തി തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

X
Top