വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ഇലക്ട്രിക് വാഹനങ്ങൾ: പൊതുമാനദണ്ഡം വരും

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ വലുപ്പം അടക്കമുള്ള കാര്യങ്ങളിൽ പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും നിതി ആയോഗും ചേർന്ന് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ചു.

ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനും നിശ്ചിത ഫീസ് നൽകി ബാറ്ററി വാടകയ്ക്ക് എടുക്കാനും അവസരമൊരുക്കുന്ന ബാറ്ററി സ്വാപ്പിങ് കരടുനയം നിതി ആയോഗ് പുറത്തിറക്കിയിരുന്നു. ബാറ്ററി സ്വാപ്പിങ്ങിനായി പൊതുമാനദണ്ഡം അനിവാര്യമാണ്.

ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയേക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്നതാണ് ബാറ്ററി സ്വാപ്പിങ് രീതി.

X
Top