2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് നിർത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ (industrial parks) വസ്തുനികുതി (property tax) പിരിവ് തൽക്കാലം നിർത്തിവെക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.

വ്യവസായ വകുപ്പിന്‍റെയും കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും കീഴിലുള്ള വ്യവസായ പാർക്കുകൾക്ക് ഉത്തരവ് ബാധകമാണ്.

വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും സർക്കാറിന് സംയുക്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 1994 ലെ കേരള പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത് സർക്കാർ പരിശോധിക്കുകയാണ്.

ഈ ഭേദഗതി നടപ്പിൽ വരുന്നതുവരെയാണ് വ്യവസായ ഏരിയ, എസ്റ്റേറ്റ്, പ്ലോട്ട് എന്നിവിടങ്ങളിലെ നികുതി പിരിവ് നിർത്തുക.

X
Top