ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

തൂത്തുക്കുടിയിൽ ഹൈബ്രിഡ് കപ്പൽശാല നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാഡ്; പദ്ധതിക്കായി 280 കോടി രൂപ നിക്ഷേപിച്ചു

ചെന്നൈ: തൂത്തുക്കുടിയിലെ വി.ഒ.ചിദംബരനാർ (വിഒസി) തുറമുഖത്തു ഹൈബ്രിഡ് കപ്പൽശാല നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എൽ) 280 കോടി രൂപ നിക്ഷേപിച്ചു.

127 ഏക്കർ ഭൂമി വാങ്ങാൻ വേണ്ടിയാണ് ഈ തുക ഉപയോഗിക്കുക. കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ എന്നിവയാണു പ്രധാന പ്രവർത്തനങ്ങൾ.

2027 ഡിസംബർ വരെയുള്ള കാലയളവിൽ 3 ഘട്ടങ്ങളിലായാണു പദ്ധതി നടപ്പിലാക്കുന്നത്. 9 ഘ‌ട്ടങ്ങളിലായി 2000 കോടിയോളം നിക്ഷേപിക്കാനാണു പദ്ധതി.

നാഷനൽ ഷിപ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് തമിഴ്നാടിന്റെയും വിഒസി– സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാടിന്റെയും (സിപ്കോട്) തുല്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

X
Top