വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഈ വർഷം പ്രവർത്തനം ആരംഭിക്കാൻ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സെന്റര്‍

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്. മധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാന്‍സര്‍ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. 100 കിടക്കകളുമായാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. കാന്‍സര്‍ ചികിത്സയില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യ കേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.

രോഗ നിര്‍ണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക കാന്‍സര്‍ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയ നഷ്ടവും കുറയ്ക്കാന്‍ കഴിയും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഈ സെന്റര്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അമിനിറ്റി സെന്ററും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

X
Top