ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കാർഷിക ഗവേഷണസ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ്: ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിൽ സിഎംഎഫ്ആർഐ രാജ്യത്ത് ഒന്നാമത്

കൊച്ചി:ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) റാങ്കിംഗിൽ ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിൽ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) രാജ്യത്ത് ഒന്നാമതെത്തി. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ മികവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് സിഎംഎഫ്ആർഐ മുന്നിലെത്തിയത്.
കൂടാതെ, ഐസിഎആറിന് കീഴിൽ ആറ് വിഭാഗങ്ങളിലായുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സിഎംഎഫ്ആർഐ. കേരളത്തിൽ ആസ്ഥാനമുള്ള അഞ്ച് ഐസിഎആർ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയതും സിഎംഎഫ്ആർഐ-യാണ്.
രാജ്യത്തെ സമുദ്ര മത്സ്യമേഖലയുടെ വികസനത്തിനായി കൂട്ടായ്മയോടെ നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ൺ പറഞ്ഞു. സമുദ്ര മത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ പ്രവർത്തനങ്ങൾ, കൂടുകൃഷി, കടൽപായൽ കൃഷി ഉൾപ്പെയുള്ള സമുദ്രകൃഷിരീതികൾ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങൾ, വാണിജ്യ പ്രധാന മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യകളുടെ വികസനം, കടലിൽ നിന്നുള്ള ഔഷധോൽപ്പന്ന നിർമാണം, മത്സ്യ മേഖലയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ, സാമൂഹിക-സാമ്പത്തിക പഠനങ്ങൾ തുടങ്ങി വൈവിധ്യമായ മേഖലകളിലെ പ്രവർത്തനങ്ങളാണ് പട്ടികയിൽ മികവ് പുലർത്താൻ സിഎംഎഫ്ആർഐക്ക് സഹായകമായത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംഎഫ്ആർഐക്ക് കേരളത്തിൽ കോഴിക്കോട്, വിഴിഞ്ഞം ഉൾപ്പെടെ, ഗുജറാത്തിലെ വെരാവൽ, പശ്ചിമബംഗാളിലെ ദിഘ, മുംബൈ, കാർവാർ, മംഗലാപുരം, ചെന്നൈ, തൂത്തുകുടി, മണ്ഡപം, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഗവേഷണ കേന്ദ്രങ്ങളുണ്ട്.

X
Top