രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

10 നഗരങ്ങളിലെ ഇന്ത്യക്കാര്‍ സൗന്ദര്യവര്‍ദ്ധന വസ്തുക്കള്‍ വാങ്ങാന്‍ ആറ് മാസത്തില്‍ ചെലവഴിച്ചത് 5000 കോടി രൂപ!

ന്യൂഡല്‍ഹി:  കാന്തര്‍ വേള്‍ഡ് പാനലിന്റെ പഠനമനുസരിച്ച്,  100 ദശലക്ഷത്തിലധികം സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 10 ഇന്ത്യന്‍ നഗരങ്ങളില്‍ വിറ്റു പോയി.ഈ  ഉല്‍പ്പന്നങ്ങള്‍ക്കായി ഇന്ത്യക്കാര്‍ 5,000 കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.വാങ്ങലുകളില്‍ 40 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ്.

ജോലി ചെയ്യുന്ന സ്ത്രീകളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കള്‍. മറ്റുള്ളവരെ അപേക്ഷിച്ച് 1.6 മടങ്ങ് സൗന്ദര്യത്തിനായി ഇവര്‍ ചെലവഴിക്കുന്നു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇക്കൂട്ടര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.

ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ചാനലുകളുമാണ് കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആറ് മാസത്തിനിടെ നിറം വര്‍ദ്ധിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കായി ശരാശരി 1,214 രൂപ ചെലവഴിക്കപ്പെട്ടു. മൊത്തം വില്‍പ്പനയുടെ 38 ശതമാനം ലിപ് ഉല്‍പ്പന്നങ്ങളാണ്.

തുടര്‍ന്ന് നെയില്‍ ഉല്‍പ്പന്നങ്ങള്‍. ഇന്ത്യന്‍ ഷോപ്പര്‍മാര്‍ വാങ്ങലുകള്‍ വൈവിധ്യവത്കരിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാജല്‍, ലിപ്സ്റ്റിക് തുടങ്ങിയ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്കപ്പുറത്തേക്ക് ഇന്ത്യക്കാര്‍ കടക്കുകയും വ്യത്യസ്ത അവസരങ്ങള്‍ക്കും ദൈനംദിന വസ്ത്രങ്ങള്‍ക്കും അനുയോജ്യമായ പ്രൈമര്‍, ഐ ഷാഡോ, കണ്‍സീലറുകള്‍ തുടങ്ങിയ കൂടുതല്‍ വികസിത ഇനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

X
Top