2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സിറ്റി ഗ്രൂപ്പ് നൈക്കയിലെ 250 കോടിയുടെ ഓഹരികൾ വിൽക്കുന്നു

മുംബൈ: കോസ്‌മെറ്റിക്‌സ്-ടു-ഫാഷൻ റീട്ടെയിലറായ നൈക്കയിലെ അവരുടെ 250 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഒരു ബ്ലോക്ക് ഇടപാട് വഴി വിൽക്കാൻ ഒരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിനായി ഗ്രൂപ്പ് ഒരു കരാറിൽ ഏർപ്പെട്ടതായി സിഎൻബിസി ആവാസ് റിപ്പോർട്ട് ചെയ്തു.

നൈക്കയുടെ മാതൃ സ്ഥാപനമായ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഓഹരി, വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തുന്നതിനിടയിലാണ് സിറ്റി ഗ്രൂപ്പിന്റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 6.34 ശതമാനത്തിന്റെ നഷ്ടത്തിൽ 176.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

നൈക്ക ഓഹരികളുടെ ലോക്ക്-ഇൻ കാലയളവ് 2022 നവംബർ 10-ന് അവസാനിക്കും. 2022 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ നൈക്ക 5.19 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി, ഇത് മുൻ വർഷത്തെ 1.17 കോടി രൂപയെ അപേക്ഷിച്ച് ഒന്നിലധികം മടങ്ങ് വർധിച്ചു. കൂടാതെ ഈ കാലയളവിലെ കമ്പനിയുടെ ഏകീകൃത വരുമാനം 1,230.8 കോടി രൂപയാണ്.

X
Top