
ബെയ്‌ജിങ്: ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ചരക്കുകളുടെ കയറ്റുമതിയിൽ അത് വ്യത്യസ്‌തമാണ്. ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പ്രകാരം, 2025-ൽ ഇന്ത്യയുടെ ചരക്കുകയറ്റുമതി 44500കോടി ഡോളറായിരുന്നു. ആഗോള ചരക്കുകയറ്റുമതിയിൽ രണ്ട് ശതമാനത്തിലധികം വിഹിതവുമായി ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്.
അതേസമയം, ചൈന ആഗോള ചരക്കുവ്യാപാരത്തിലെ ഏറ്റവും വലിയ ശക്തിയായി തുടരുന്നു. 2025-ൽ ചൈനയുടെ ചരക്കുകയറ്റുമതി 3,77100കോടി ഡോളറിലെത്തി. ആഗോള കയറ്റുമതിയിൽ ചൈനയുടെ വിഹിതം 17.5 ശതമാനമാണ്.
ഹോങ്കോങ്ങിൻ്റെ 75400 കോടി ഡോളറിൻ്റെ കയറ്റുമതിയും കൂടി കണക്കിലെടുക്കുമ്പോൾ, ഈ രണ്ട് വ്യാപാര കേന്ദ്രങ്ങളുടെയും സംയുക്ത കയറ്റുമതി മൂല്യം 4.5 ലക്ഷം കോടി ഡോളറിലധികമാകും. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, ഹോങ്കോങ്ങിനെയും ഉൾപ്പെടുത്തിയുള്ള വിഹിതം ഏകദേശം 21 ശതമാനമാണ്.
വ്യാവസായിക ഉൽപ്പാദനം, ഇലക്ട്രോണിക്‌സ്, യന്ത്രസാമഗ്രികൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ചൈനയുടെ ശക്തമായ സാന്നിധ്യമാണ് ഈ ആധിപത്യത്തിന് പിന്നിൽ.
വലിയ ഉൽപ്പാദനശേഷിയും വിപുലമായ വിതരണ ശൃംഖലകളും അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയെ പിന്തുണയ്ക്കുന്നു.






