ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ആഡംബര വാഹന കമ്പനിയായ ലക്സസിനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ആഡംബര കാര് കമ്പനിയായ ലക്സസിനെ കേരളത്തില് നിക്ഷേപിക്കാന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവുമധികം കാറുകള് വില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും ഇവിടെ ഒരു വാഹന നിര്മാതാക്കള്ക്കും ഉത്പാദന യൂണിറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

കളമശ്ശേരി നിപ്പോണ് ടവറില് ആഡംബര കാര് കമ്പനിയായ ലക്സസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. നിപ്പോണ് ഗ്രൂപ്പാണ് ലക്സസിന്റെ ഷോറൂം കൊച്ചിയില് തുടങ്ങിയിരിക്കുന്നത്.

നിപ്പോണ് ഗ്രൂപ്പ് ചെയര്മാന് ബാബു മൂപ്പന്, ലക്സസ് ഇന്ത്യ പ്രസിഡന്റ് നവീന് സോണി, ലക്സസ് കൊച്ചി എം.ഡി. ആതിഫ് മൂപ്പന്,

നിപ്പോണ് ടൊയോട്ട ഡയറക്ടര്മാരായ മുഹമ്മദ് ഫര്സാദ്, നയീം ഷാഹുല് തുടങ്ങിയവര് സംബന്ധിച്ചു.

X
Top