ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

വ​ട​ക്കു​-കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വി ചാർജിങ് വ്യാപകമാക്കാൻ കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ഊ​​​ർ​​​ജ​ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ സ്റ്റാ​​​ർ​​​ട്ട​​​പ്പും മു​​​ൻ​​​നി​​​ര ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​ ചാ​​​ർ​​​ജിം​​​ഗ് ശൃം​​​ഖ​​​ല​​​യു​​​മാ​​​യ ചാ​​​ർ​​​ജ്‌​​​മോ​​​ഡും ഗോ​​ഹ​​ട്ടി കേ​​​ന്ദ്ര​​​മാ​​​ക്കി ആ​​​സാ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ ​​​പ്ല​​​സ് ചാ​​​ർ​​​ജും ത​​​മ്മി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കും.

രാ​​​ജ്യ​​​ത്തെ വ​​​ട​​​ക്കു-​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​ ചാ​​​ർ​​​ജിം​​​ഗ് ശൃം​​​ഖ​​​ല വേ​​​ഗ​​​ത്തി​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സ​​​ഹ​​​ക​​​ര​​​ണം.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മേ​​​ഖ​​​ല​​​യി​​​ൽ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. ആ​​​യി​​​രം പു​​​തി​​​യ ചാ​​​ർ​​​ജ​​​റു​​​ക​​​ൾകൂ​​​ടി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ചാ​​​ർ​​​ജ് മോ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള ചാ​​​ർ​​​ജ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം 4200 ക​​​ട​​​ക്കും.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ര​​​ണ്ട് മു​​​ൻ​​​നി​​​ര ക​​​മ്പ​​​നി​​​ക​​​ൾ കൈ​​​കോ​​​ർ​​​ക്കു​​​ന്ന​​​തോ​​​ടെ വ​​​ട​​​ക്കു​-​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചാ​​​ർ​​​ജിം​​​ഗ് ശൃം​​​ഖ​​​ല വ​​​ൻ​​​തോ​​​തി​​​ൽ വി​​​ക​​​സി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ ചാ​​​ർ​​​ജ്മോ​​​ഡി​​​ന്‍റെ ക​​​രു​​​ത്തു​​​റ്റ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തും സാ​​​ങ്കേ​​​തി​​​ക​​​മി​​​ക​​​വും ആ​​​സാ​​​മി​​​നും ഗു​​​ണം ചെ​​​യ്യും.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​നീ​​​ക്കം സു​​​പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കും. ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​നം ​ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, മേ​​​ഖ​​​ല​​​യി​​​ലെ സു​​​സ്ഥി​​​ര ​​​ഗ​​​താ​​​ഗ​​​ത രം​​​ഗ​​​മാ​​​കെ വി​​​ക​​​സി​​​ക്കു​​​ന്ന​​​തി​​​നും ഭാ​​​വി​​​യി​​​ൽ പ്ര​​​കൃ​​​തി​​​സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​നീ​​​ക്കം സ​​​ഹാ​​​യ​​​ക​​​മാ​​​കും.

വ​​​ട​​​ക്കു​-​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന ചാ​​​ർ​​​ജിം​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ മു​​​ൻ​​​നി​​​ര ക​​​മ്പ​​​നി​​​യാ​​​ണ് എ ​​​പ്ല​​​സ്. കേ​​​ര​​​ള​​​ത്തി​​​ൽ ചാ​​​ർ​​​ജ്‌​​​മോ​​​ഡ് സാ​​​ധ്യ​​​മാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്ന് ചാ​​​ർ​​​ജ്‌​​​മോ​​​ഡ് സി​​​ഇ​​​ഒ​​​യും സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ എം. ​​​രാ​​​മ​​​നു​​​ണ്ണി പ​​​റ​​​ഞ്ഞു.

2019ലാ​​​ണ് ചാ​​​ര്‍​ജ്മോ​​​ഡ് സ്ഥാ​​​പി​​​ത​​​മാ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നി​​​ലൂ​​​ടെ വ​​​ള​​​ര്‍​ന്നു​​വ​​​ന്ന സം​​​രം​​​ഭ​​​മാ​​​യ ചാ​​​ര്‍​ജ്മോ​​​ഡി​​​ന് നി​​​ല​​​വി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ പ​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 2300ലേ​​​റെ ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ണ്ട്.

X
Top