സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

അഞ്ചുവർഷത്തിനുള്ളിൽ 70 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ മേധാവി; ചന്ദ്രയാൻ 4, 5 ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയായി

ന്യൂഡൽഹി: ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയാക്കിയതായും സർക്കാർ അനുമതി തേടുന്ന പ്രക്രിയയിലാണെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്.

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിനുശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരുക, ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബഹിരാകാശത്ത് നിലയുറപ്പിക്കൽ പരീക്ഷണം നടത്തുക എന്നിവയാണ് ചന്ദ്രയാൻ-നാല് ദൗത്യം.

ചന്ദ്രയാൻ -മൂന്ന് ദൗത്യം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഓൾ ഇന്ത്യ കൗണ്സിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും ഇന്ത്യൻ സ്പെയ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ സോമനാഥ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ചന്ദ്രയാൻ -നാൽ ദൗത്യവിക്ഷേപണം 2028-ൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ ഉള്പ്പെടെ 70 ഉപഗ്രഹങ്ങൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വിക്ഷേപിക്കും.

ഇതിൽ നാവിഗേഷൻ, ഇൻസാറ്റ് 4-ഡി കാലാവസ്ഥാ ഉപഗ്രഹങ്ങൾ, വിദൂരസംവേദനത്തിനും ഉയർന്ന റെസലൂഷൻ ഇമേജിങ്ങിനുമുള്ള കാർട്ടോസാറ്റ് ഉപഗ്രഹങ്ങൾ എന്നിവ ഉള്പ്പെടും.

ഗഗൻയാൻ ദൗത്യത്തിനായി ഡേറ്റാ റിലേ ഉപഗ്രഹങ്ങൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനുള്ള ഉപഗ്രഹങ്ങൾ, ജി-സാറ്റ് ഉപഗ്രഹം എന്നിവയും ഐ.എസ്.ആർ.ഒ. വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കാനും പദ്ധതിയുണ്ട്. ഗഗൻ യാൻ പദ്ധതിയുടെ ആദ്യ ആളില്ലാദൗത്യം ഈവർഷം ഡിസംബറിൽ വിക്ഷേപിക്കാൻ തീരുമാനിച്ചതായി സോമനാഥ് പറഞ്ഞു.

ക്രൂ മൊഡ്യൂൾ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ ഒരുങ്ങുന്നുണ്ട്. സർവീസ് മൊഡ്യൂൾ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ സംയോജിപ്പിക്കും.

ക്രൂ എസ്കേപ്പ് സംവിധാനം ശ്രീഹരിക്കോട്ടയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top