ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിലേക്ക്; ഇന്ന് ചന്ദ്രന്‍റെ ആകര്‍ഷണ വലയത്തിൽ പ്രവേശിക്കും

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക.

ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായി ഐഎസ്ആർഒ അറിയിച്ചു.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദയാൻ 3ന്റെ യാത്ര ശനിയാഴ്ചത്തേക്ക് 22 ദിവസമാകും. ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്.

ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍ നിന്ന് പുറത്തു കടന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

X
Top