ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ബെംഗളൂരുവിന് ഇത്തവണയും മെട്രോ നഗരം എന്ന പദവിയില്ല

ബെംഗളൂരു: ഐടി തലസ്ഥാനമായ ബെംഗളൂരുവിന് വീണ്ടും മെട്രോ പദവി നിഷേധിക്കപ്പെട്ടു. നിലവിലെ നയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ആണ് നിലപാട് ആവർത്തിച്ചത്. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരിയാണ് തീരുമാനം സ്ഥിരീകരിച്ചത്.

നിലവിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നാല് പ്രധാന നഗരങ്ങൾക്കാണ് മെട്രോ പദവിയുള്ളത്. മെട്രോ പദവിയുള്ള നഗരങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ട്. മെട്രോ നഗരങ്ങളിലെ നിവാസികൾക്ക് നികുതി ഇളവുകൾ ലഭിക്കും.

ഹൗസ് റെൻ്റ് അലവൻസ് വിഭാഗത്തിലെ നികുതി ഇളവാണ് പ്രധാന നേട്ടം. മെട്രോ നഗരങ്ങളിലെ ജീവനക്കാർക്ക്, ആദായനികുതി നിയമത്തിലെ സെക്ഷൻ 10(13എ) പ്രകാരം എച്ച്ആർഎ ഇളവ് ലഭ്യമാണ്.

മെട്രോ നഗരങ്ങളിൽ ശമ്പളത്തിൻ്റെ 50 ശതമാനം വരെ എച്ച്ആർഎ അലവൻസായി ലഭിക്കും. അതേസമയം ബെംഗളൂരു ഉൾപ്പെടെയുള്ള മെട്രോ ഇതര നഗരങ്ങളിൽ ഈ പരിധി 40 ശതമാനം ആണ്.

നേതൃത്വത്തിന് നിരാശ
രാജ്യത്തിൻ്റെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവിനും മെട്രോ നഗരം എന്ന പദവി നൽകണമെന്നത് നാളുകളായുള്ള ആവശ്യമാണ്. ഉയരുന്ന ജനസംഖ്യയും ഐടി ഹബ്ബ് എന്ന പദവിയുമുള്ള ബെംഗളൂരുവിനും മെട്രോ നഗരങ്ങൾക്കുള്ള സാമ്പത്തിക പരിഗണനകൾ വേണമെന്നതാണ് ആവശ്യം.

മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു നഗരത്തിനെ ഉൾപ്പെടുത്തണമെന്ന് കർണാടക ബിജെപി എംപി തേജസ്വി സൂര്യ ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ ഉയർന്ന ശമ്പള വരുമാനക്കാരെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു.

നിലവിലെ നികുതി നിയമങ്ങൾ പ്രകാരം 40 ശതമാനം വരെ മാത്രമേ എച്ച്ആർഎ കിഴിവ് ബെംഗളൂരു നിവാസികൾക്ക് ലഭിക്കുന്നുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിനെയും വളരുന്ന മറ്റ് നഗരങ്ങളെയും മെട്രോ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ രാജ്യത്തുടനീളമുള്ള മധ്യവർഗ നികുതിദായകർക്ക് പ്രയോജനം ലഭിക്കുമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ കേന്ദ്രം പദവി നിഷേധിക്കുകയായിരുന്നു.

മെട്രോ പദവിക്കായി വർഷങ്ങളായി സമ്മർദം ചെലുത്തുന്ന ബെംഗളൂരുവിന് ഇത്തവണയും സർക്കാരിൻ്റെ ഈ തീരുമാനം തിരിച്ചടിയായി.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നഗരം വിസ്മയകരമായ വളർച്ച കൈവരിച്ചു. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങ മേഖല ഉൾപ്പെടെ വളരെയധികം മുന്നേറിയിട്ടുണ്ട്.

ബെംഗളൂരു വീണ്ടും മെട്രോ പദവിക്കായുള്ള ശ്രമം തുടർന്നേക്കും.

X
Top