ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

കേന്ദ്ര സർക്കാരിന്റെ ധനകമ്മി മെച്ചപ്പെടുന്നു

കൊച്ചി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയായി ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ധനകമ്മി 11.03 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. നടപ്പുസാമ്പത്തികവർഷം മൊത്തം ലക്ഷ്യമിടുന്നതിന്റെ 63.6 ശതമാനമാണിത്. മുൻവർഷം ഇക്കാലയളവിൽ ധനകമ്മി 67.8 ശതമാനമായിരുന്നു. കേന്ദ്ര സർക്കാരിന്റെ മൊത്തം വരുമാനവും ചെലവും തമ്മിലുള്ള വിടവാണ് ധനകമ്മി.
ഏപ്രിൽ മുതൽ ജനുവരി വരെ 18.80 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് ലഭിച്ചത്. മുൻവർഷം ഇതേകാലയളവിൽ വരുമാനം 16.89 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുസാമ്പത്തിക വർഷം ലക്ഷ്യമിടുന്നതിന്റെ 81 ശതമാനമാണിത്. മൊത്തം ചെലവ് ആദ്യ പത്ത് മാസങ്ങളിൽ 33.55 ലക്ഷ കോടി രൂപയാണ്.
വരുമാനം ഉയർത്തിയും ചെലവ് ചുരുക്കിയും മികച്ച ധനകാര്യ മാനേജ്മെന്റാണ് സർക്കാരിനെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

X
Top