ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: വ്യാവസായിക, സേവന മേഖലകളുടെ മുന്നേറ്റത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക വിഹിതം 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞു.

അതേസമയം, ഉയര്‍ന്ന ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ആഗോള വിപണിയില്‍ ഡിമാന്റ് വര്‍ധിക്കുകയാണ്. ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമാണ്. ഇത് നാല് മുതല്‍ 5 ശതമാനം വരെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.

മുന്‍നിര കാര്‍ഷിക കയറ്റുമതിക്കാരാകുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ഇത് ഇന്ത്യക്ക് നല്‍കുന്നത്. സാമ്പത്തിക നേട്ടത്തിനൊപ്പം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ തേടുന്ന പ്രവാസികളെ തൃപ്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.

വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ഉയര്‍ന്ന മൂല്യമുള്ളതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വിളകളില്‍ നിക്ഷേപം നടത്തുന്നതിലൂടെയും അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുമെന്നാണ് വിലയിരുത്തല്‍.

X
Top