ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആദിത്യ ബിർള ഫാഷൻ-കാലേഡിയം ഇടപാടിന് സിസിഐ അനുമതി

മുംബൈ: ആദിത്യ ബിർള ഫാഷൻ ആന്റ് റീട്ടെയിലിന്റെ ഏകദേശം 7.49 ശതമാനം ഓഹരികൾ ജിഐസി നിക്ഷേപകരായ കാലേഡിയം ഇൻവെസ്റ്റ്‌മെന്റ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചൊവ്വാഴ്ച അനുമതി നൽകി.

ജിഐസി സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ജിഐസിഎസ്ഐ) നിയന്ത്രിക്കുന്ന ഒരു കൂട്ടം ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് കമ്പനികളുടെ ഭാഗമായ സിംഗപ്പൂരിലെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ജിഐസി ഇൻവെസ്റ്റർ. കാലാഡിയം ഇൻവെസ്റ്റ്‌മെന്റ് എന്നത് ലാത്ത് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.

അതേസമയം ബ്രാൻഡഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ എന്നിവയുടെ നിർമ്മാണത്തിലും റീട്ടെയിലിംഗിലും ഏർപ്പെട്ടിരിക്കുന്ന ഒരു പൊതു ലിസ്റ്റഡ് കമ്പനിയാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്. കൂടാതെ ഇന്ത്യയിലുടനീളം റീട്ടെയിൽ സ്റ്റോറുകളിലൂടെയും, എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളിലൂടെയും പാന്റലൂണുകൾ വഴിയും കമ്പനി അതിന്റെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നു.

X
Top