‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഐഎഫ്എൽഐസിയുടെ ഓഹരി ഏറ്റെടുക്കാൻ ബാങ്ക് ഓഫ് ബറോഡയ്ക്ക് അനുമതി

മുംബൈ: ഇന്ത്യാഫസ്റ്റ് ലൈഫ് ഇൻഷുറൻസിന്റെ അധിക ഓഹരി ഏറ്റെടുക്കാൻ ബാങ്ക് ഓഫ് ബറോഡയ്ക്ക് സിസിഐയുടെ അനുമതി. ഇൻഷുറൻസ് കമ്പനിയുടെ 21 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനാണ് ബാങ്കിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചത്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഇന്ത്യാഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ (ഐഎഫ്എൽഐസി) 21 ശതമാനം ഓഹരികൾ ബാങ്ക് ഏറ്റെടുക്കുന്നതാണ് നിർദിഷ്ട ഇടപാട്. ഇടപാടിന് അനുമതി നൽകിയതായി സിസിഐ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഈ ഇടപാടിന് ശേഷം, ഐഎഫ്എൽഐസിയുടെ 65 ശതമാനം ഓഹരികൾ ബാങ്ക് ഓഫ് ബറോഡയുടെ കൈവശവും പിന്നീടുള്ള 9 ശതമാനം, 26 ശതമാനം എന്നിവ യഥാക്രമം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാർമൽ പോയിന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുമാകും. വാർബർഗ്  പിൻക്യൂസ്‌ എൽഎൽസിയുടെ നിയന്ത്രണത്തിലുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടാണ് കാർമൽ പോയിന്റ് ഇൻവെസ്റ്റ്‌മെന്റ്

X
Top